സംസ്ഥാനത്ത് കനത്ത മഴ; കുട്ടനാട്ടിൽ‌ മടവീഴ്ച... വെള്ളപ്പൊക്കം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 13 May 2021

സംസ്ഥാനത്ത് കനത്ത മഴ; കുട്ടനാട്ടിൽ‌ മടവീഴ്ച... വെള്ളപ്പൊക്കം

ആലപ്പുഴ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആലപ്പുഴ കുട്ടനാട്ടിൽ പലയിടങ്ങളിലും വെള്ളം പൊങ്ങി. പുഞ്ചകൃഷിക്ക് ശേഷം വെള്ളംകയറ്റിയ പാടത്ത്, മഴവെള്ളം നിറഞ്ഞതും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.

പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ദേശീയ ദുരന്തനിവാരണ സേന കേരളത്തിൽ എത്തി. ഇവരെ ഒൻപത് ജില്ലകളിൽ വിന്യസിക്കും.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം എന്നീ
ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



from mangalam.com https://ift.tt/3vYwYnM
via IFTTT

No comments:

Post a Comment

Pages