പലവിധത്തിലുള്ള മുടിവെട്ടുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പാകിസ്താനി ബാര്‍ബറായ അലി അബ്ബാസിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ബ്ലോ ടോര്‍ച്, പൊട്ടിയ ഗ്ലാസ്, മീറ്റ് ക്ലീവര്‍ എന്നിങ്ങനെ വ്യത്യസ്തമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് മുടിവെട്ട്. അബ്ബാസിന്റെ ഫ്രിന്‍ജ് സ്‌റ്റൈല്‍ രാജ്യത്ത് ഹിറ്റ് ആയിരിക്കുകയാണ്. ലാഹോറില്‍ ആണ് അബ്ബാസിന്റെ കട. ദിവസവും നൂറ് കണക്കിനാളുകളാണ് എത്തുന്നത്.
ആദ്യമായി 2016 ലാണ് അബ്ബാസ് ഈ സ്‌റ്റൈല്‍ ഇറക്കുന്നത്. അതിനുശേഷം അബ്ബാസിന്റെ സ്‌റ്റൈല്‍ ഹിറ്റ് ആവുകയും ടിവിയിലും ഫാഷന്‍ ഷൂട്ടുകളിലും വരെ വരുകയും ചെയ്തു.
''ആളുകളെ ആകര്‍ഷിക്കാനായി വത്യസ്തമായി എന്തെങ്കിലും ചെയ്യണം. ആദ്യം ഞാന്‍ കൃത്രിമ മുടിയില്‍ ഈ രീതി പരീക്ഷിച്ചു നോക്കി.കുറച്ചു നാളത്തെ പ്രാക്ടിസിനു ശേഷം ഒരു ക്ലയന്റില്‍ ചെയ്തു, അയാള്‍ക്കത് വളരെ ഇഷ്ടമായി. മുടി വേഗത്തില്‍ വളരുന്നതിനാല്‍ ക്ലീവര്‍ ഉപയോഗിച്ച് മുടി വെട്ടുന്നതാണ് ഇഷ്ടമെന്നു പറയുന്നവരാണ് ഏറെയും. ആദ്യം പേടി ആയിരുന്നവര്‍ക്ക് പോലും ഇപ്പോള്‍ നല്ല അഭിപ്രായമാണുള്ളത്.' അബ്ബാസ് പറയുന്നു.
from mangalam.com https://ift.tt/3hCplQ3
via IFTTT
No comments:
Post a Comment