കോവിഡ്: ആശങ്ക ഉയര്‍ത്തി മരണനിരക്ക്; ഇന്നലെ മരിച്ചത് 4526 പേര്‍; പ്രതിദിന രോഗികള്‍ 2,67,334 - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 18 May 2021

കോവിഡ്: ആശങ്ക ഉയര്‍ത്തി മരണനിരക്ക്; ഇന്നലെ മരിച്ചത് 4526 പേര്‍; പ്രതിദിന രോഗികള്‍ 2,67,334

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുന്നു. ഇന്നലെ 2,67,334 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ 4526 പേരാണ് മരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. 3,89,851 പേര്‍ ഇന്നലെ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 2,54,96,330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,19,86,363 പേര്‍ രോഗമുക്തരായി. 2,83,248 പേര്‍ മരണമടഞ്ഞു. 32,26,719 പോണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതുവരെ 18,58,09,302 ഡോസ് വാക്‌സിനേഷന്‍ നടത്തിക്കഴിഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയത്. 20,08,296 ടെസ്റ്റുകള്‍. ഇതുവരെ 32,03,01,177 ടെസ്റ്റുകള്‍ നടത്തി.



from mangalam.com https://ift.tt/3hGG5Wj
via IFTTT

No comments:

Post a Comment

Pages