ഉറക്കം തീര്‍ന്നില്ല ഉദ്ഘാടനം നാളെ മതിയെന്ന് പറഞ്ഞു ; ടെലിവിഷിനല്‍ ആര്‍ത്തിരമ്പുന്ന ആരാധകരെ കണ്ട് ചാടിയെഴുന്നേറ്റു ; കുളിക്കാന്‍ പോലും നില്‍ക്കാതെ ഡ്രസണിഞ്ഞ് സ്‌റ്റേഡിയത്തിലെത്തി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 26 November 2020

ഉറക്കം തീര്‍ന്നില്ല ഉദ്ഘാടനം നാളെ മതിയെന്ന് പറഞ്ഞു ; ടെലിവിഷിനല്‍ ആര്‍ത്തിരമ്പുന്ന ആരാധകരെ കണ്ട് ചാടിയെഴുന്നേറ്റു ; കുളിക്കാന്‍ പോലും നില്‍ക്കാതെ ഡ്രസണിഞ്ഞ് സ്‌റ്റേഡിയത്തിലെത്തി

കാല്‍പ്പന്ത് കളിയുടെ നാള്‍വഴികളും വ്യക്തിജീവിതമടക്കമുള്ള കാര്യങ്ങളും തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും മാറഡേണ തന്നില്‍നിന്ന് ഒരുകാര്യം മാത്രം ഒളിച്ചുവച്ചിട്ടുണ്ടെന്നു ബോബി ചെമ്മണൂര്‍. കൈകളില്‍ പതിവായി കെട്ടുന്ന രണ്ട് വാച്ചുകളുടെ രഹസ്യമാണ് അവസാന കൂടിക്കാഴ്ചയില്‍ പോലും മാറഡോണ തുറന്നു പറയാതിരുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ തന്നെ ഉപയോഗിക്കുമ്പോള്‍ വാച്ച് മാത്രം പരസ്യപ്പെടുത്തരുതെന്ന നിബന്ധന മാത്രമാണ് മാറഡോണ തനിക്ക് മുന്നില്‍വച്ചതെന്നും ബോബി ചെമ്മണൂര്‍ പറയുന്നു. ഒരു നൂറ്റാണ്ടിന്റെ തന്നെ മികച്ച ഫുട്‌ബോള്‍ താരത്തെ കേരളത്തിലെത്തിച്ച ബിസിനസ് പ്രമുഖനാണ് ബോബി ചെമ്മണൂര്‍.

ഉറക്കം മതിയായില്ല; ഉദ്ഘാടനം നാളെയാക്കാം!

''ബ്രാന്‍ഡ് അംബാസിഡറായശേഷം മാറഡോണ ആദ്യമെത്തിയത് കണ്ണൂരിലെ ചെമ്മണൂര്‍ ഷോറൂം ഉദ്ഘാടനത്തിന്. അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ സാധ്യമല്ല. ഉദ്ഘാടനദിനം ഒരേ ഹോട്ടലിലാണ് മാറഡോണയ്‌ക്കൊപ്പം താമസിച്ചത്. രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് റെഡിയായി മാറഡോണയുടെ റൂമിലെത്തി വിളിച്ചപ്പോഴും ഉറക്കം തന്നെ. സന്തോഷത്തോടെയാണ് വിളിച്ചുണര്‍ത്തിയതെങ്കിലും ഉറക്കം മതിയായിട്ടില്ലെന്നായിരുന്നു മറുപടി.

സമയം കടന്നുപോകുന്നു. നിശ്ചയിച്ചുറപ്പിച്ച ഉദ്ഘാടന നിമിഷവും സമാഗതമായി. ടെലിവിഷനില്‍ ആര്‍ത്തിരമ്പുന്ന ആരാധകര്‍ മാത്രം. രണ്ടും കല്‍പ്പിച്ച് വീണ്ടും മുറിയില്‍ കയറി വിളിച്ചുണര്‍ത്തി. ക്ഷീണം മാറിയില്ലെന്നും ഉദ്ഘാടനം പിറ്റേദിവസത്തേക്ക് മാറ്റിവയ്ക്കാനുമായിരുന്നു മറുപടി. മുറിയിലെ തണുപ്പിലും വിയര്‍ത്തുപോയ നിമിഷം. കണ്ണൂരാണു സ്ഥലം. മറഡോണ പരിപാടിക്കെത്തില്ലെന്നറിഞ്ഞാല്‍ പിന്നെ ആര്‍ത്തിരമ്പുന്ന സ്‌റ്റേഡിയം ഒന്നടങ്കം തന്നെ വളയുന്നതാണ് മനസിലേക്കിരച്ചെത്തിയത്. ആശങ്ക അതേപോലെ മറഡോണയോട് പറഞ്ഞു.

പരിപാടി നടന്നില്ലെങ്കില്‍ എന്നെ ജനക്കൂട്ടം കൊല്ലുമെന്നു തന്നെ പറഞ്ഞു. ടെലിവിഷന്‍ സ്‌ക്രീനിലേക്ക് ശ്രദ്ധ ക്ഷണിച്ച് ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടി വാര്‍ത്ത മൊഴിമാറ്റി പറഞ്ഞുകൊടുത്തു. പൊടുന്നനെയാണ് മറഡോണ ചാടിയെഴുന്നേറ്റത്. കുളിക്കാന്‍ പോലും നില്‍ക്കാതെ ഡ്രസണിഞ്ഞ് നേരെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലേക്ക്. എല്ലാം ഞൊടിയിടയില്‍ നടന്നു. നൃത്തമാടിയും കാല്‍പ്പന്തില്‍ കുസൃതിയൊപ്പിച്ചും ആരാധകര്‍ക്ക് വിരുന്നൊരുക്കി മറഡോണ അവിസ്മരണീയ നിമിഷങ്ങളാണ് കണ്ണൂരിലെ ആരാധകര്‍ക്കായി ഒരുക്കിയത്.

ഇടനെഞ്ചിലെ മാറഡോണ

അഞ്ചും ആറും വയസുള്ളപ്പോള്‍ തന്നെ മറഡോണയെ സ്‌നേഹിച്ച് തുടങ്ങിയതാണ്. ടെലിവിഷന്‍ സ്‌ക്രീനില്‍ മറഡോണയെ വളഞ്ഞിട്ട് പൂട്ടാന്‍ ശ്രമിക്കുന്ന എതിര്‍ടീമിലെ കളിക്കാരെ കാണുമ്പോള്‍ അരിശം മൂക്കും. മദര്‍ തെരേസയെ മാത്രം ആരാധിച്ചിരുന്ന താന്‍ മറ്റൊരാളെ ആരാധിച്ചു തുടങ്ങിയത് അങ്ങിനെയാണ്. 1986 ലെ കളിയോടെ മറഡോണയുടെ സ്ഥാനം ഇടനെഞ്ചിലായി. പത്ത് പന്ത്രണ്ട് വര്‍ഷംമുമ്പ് ദുബായില്‍വച്ച് ഒന്നുകാണണമെന്നേ കരുതിയിരുന്നുള്ളൂ. കണ്ടപ്പോള്‍ ജീവകാരുണ്യ മേഖലയിലെ ഇടപെടലുകളിലേക്ക് സംസാരം നീണ്ടു. സൗഹൃദത്തിന്റെ ആനന്ദ നിമിഷങ്ങളിലാണ് മറഡോണ ബ്രാന്‍ഡ് അംബാസിഡറാകാമെന്ന് വാക്ക് തന്നത്.

കേരളത്തെ ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. കൊഞ്ചായിരുന്നു കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. െകെത്തണ്ടയില്‍ കെട്ടിയ രണ്ട് വാച്ചുകളിലൊന്നില്‍ അര്‍ജന്റീനയുടെ സമയം കാണിക്കുന്നതില്‍ കൂടെക്കൂടെ നോക്കും. ഫുട്‌ബോള്‍ കഴിഞ്ഞേ അദ്ദേഹത്തിന് മറ്റെന്തുമുള്ളൂ. രണ്ടാമത്തെ ഇഷ്ടം പേരക്കുട്ടി ബെഞ്ചമിനോട്. ഫുട്‌ബോള്‍ ലോകത്ത് തന്റെ അനന്തരാവകാശിയായി ബെഞ്ചമിനെ വളര്‍ത്തിയെടുക്കാനുള്ള താല്‍പ്പര്യം പലപ്പോഴും പങ്കുവയ്ക്കുമായിരുന്നു. മെസ്സിയോടും അടുപ്പം കൂടുതലായിരുന്നു.

പിന്നീട് ഇവര്‍ തമ്മില്‍ അകന്നത് അറിയാതെ അര്‍ജന്റീനയിലെത്തി മെസ്സിയെ കൂടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ശ്രമിച്ചു. മെസ്സി സമ്മതിക്കുകയും ചെയ്തു. സന്തോഷത്തോടെയാണ് മറഡോണയോട് ഇക്കാര്യം പറയാനെത്തിയത്. എന്നാല്‍ അദ്ദേഹം പൊട്ടിത്തെറിച്ചതോടെയാണ് കലഹം വ്യക്തമായത്. ഇതോടെ മെസ്സിയെ കൂടെ ചേര്‍ക്കാനുള്ള പദ്ധതി ഒഴിവാക്കി.

രാജാവ് ഇങ്ങോട്ടു വരട്ടെ !

ദുബായില്‍വച്ച് അബുദാബി രാജാവിന്റെ അതിഥിയായി വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. ഒപ്പമുണ്ടായിരുന്ന എനിക്കായിരുന്നു ഏറെ സന്തോഷം. കൊട്ടാരമൊക്കെ ചുറ്റിക്കാണാനുള്ള അപൂര്‍വാവസരം. എന്നാല്‍ അദ്ദേഹം ക്ഷണം നിരസിച്ചു. രാജാവിന് കാണണമെങ്കില്‍ ഇവിടെ വന്നുകാണട്ടെയെന്നായിരുന്നു നിര്‍ദേശം. രാജ്യത്തെ രാജവാഴ്ചയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവത്കരിക്കാന്‍ ക്ഷണിക്കാനെത്തിയ ആള്‍ ശ്രമിച്ചെങ്കിലും മറഡോണ വഴങ്ങിയില്ല.

മറഡോണ ഒപ്പുവച്ച തന്റെ വെള്ള വസ്ത്രവും വിയര്‍പ്പ് മാറാതെ മറഡോണ ഊരിനല്‍കിയ ജഴ്‌സിയും ഒട്ടേറെ അമൂല്യ ഫോട്ടോഗ്രാഫുകളുമടക്കം നിധി പോലെ സൂക്ഷിച്ച് വയ്ക്കുന്ന ബോബി, ഇന്നലെ അതെല്ലാം വീണ്ടും വീണ്ടും എടുത്ത് നോക്കിയാണ് മറഡോണയുടെ വിയോഗ ദുഃഖത്തെ മറികടക്കാന്‍ ശ്രമിച്ചത്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള ആഗ്രഹം നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടായതിനാല്‍ തീരുമാനം മാറ്റേണ്ടിവന്നുവെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.



from mangalam.com https://ift.tt/2V3Onem
via IFTTT

No comments:

Post a Comment

Pages