ന്യൂഡല്‍ഹി/ചെെന്നെ: ഇന്നലെ പുലര്‍ച്ചെ പുതുച്ചേരിക്കടുത്തു തീരമണഞ്ഞതോടെ നിവാര്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദം ''ബുര്‍വി'' എന്ന ചുഴലിക്കാറ്റിനു പിറവി കൊടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ആശങ്കയായി.
മുന്‍ കരുതലുകളുടെ മികവില്‍ നിവാറില്‍ ആളപായം കുറയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തമിഴ്‌നാട്, പുതുച്ചേരി തീരപ്രദേശങ്ങളില്‍ വ്യാപകനാശം വിതച്ച് ചുഴലിക്കാറ്റില്‍ മൂന്നുപേരാണു മരിച്ചത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. വിവിധപ്രദേശങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിവാറിനെ തുടര്‍ന്ന് ഇന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചെ 2.30നു പുതുച്ചേരിക്കു 30 കിലോമീറ്റര്‍ വടക്കായാണു കരതൊട്ടത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ ആയിരുന്നു അപ്പോള്‍ വേഗം. പലേടത്തും മരങ്ങള്‍ കടപുഴകുകയും മതിലുകള്‍ ഇടിയുകയും ചെയ്തതായി തമിഴ്‌നാട് റവന്യു മന്ത്രി ആര്‍.ബി. ഉദയകുമാര്‍ അറിയിച്ചു. ചുഴലിക്കാറ്റിന്റെ വഴിയില്‍നിന്നു ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചതു രക്ഷയായി. ഒന്നര ലക്ഷത്തോളം പേരെയാണു തമിഴ്‌നാട്ടില്‍ 1,516 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത്.
ആളുകള്‍ കഴിയുന്നത്ര വീടുകളില്‍തന്നെ കഴിയണമെന്നു മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അഭ്യര്‍ഥിച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 70 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്നലെവരെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ചെെന്നെ വിമാനത്താവളം അടച്ചു. മെട്രോ സര്‍വീസുകളും റദ്ദാക്കി. അതേ സമയം, ചെന്നെയില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം പുനരാരംഭിച്ചു. ചെെന്നെയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
പുതുച്ചേരിയിലും ബുധനാഴ്ച മുതല്‍ ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയുടെ മിക്കഭാഗങ്ങളിലും തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ പട്ടണത്തിലും െവെദ്യുതിബന്ധം നിലച്ചു. പുതുച്ചേരി വെള്ളത്തിലായെന്നും നിരവധി മരങ്ങള്‍ വീണെന്നും മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ 1,200 പേരെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ആന്ധ്രയിലും കനത്ത മഴയാണ്. നെല്ലൂര്‍, ചിറ്റൂര്‍ ജില്ലകളള്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
from mangalam.com https://ift.tt/3mcUclA
via IFTTT
No comments:
Post a Comment