ഇസ്ലാമാബാദ്: പീഡനവീരന്മാര്‍ക്കെതിരെ കടുത്ത നടപടിയുമായി പാകിസ്താന്‍. ബലാത്സംഗ കുറ്റങ്ങളില്‍ ഏര്‍പ്പെടുത്ത കുറ്റവാളികളെ ഷണ്ഡീകരിക്കുന്ന നിയമത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. രാസപ്രയോഗത്തിലൂടെ ഷണ്ഡവത്കരിക്കാനും ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിവേഗ വിചാരണ നടത്തുന്നതിനുമുള്ള കരട് നിയമത്തില്‍ ഇന്നലെയാണ് പ്രധാനമന്ത്രി ഒപ്പുവച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല.
പോലീസില്‍ വനിതകളുടെ സാന്നിധ്യം കൂട്ടുന്നതും അതിവേഗ വിചാരണ കോടതികളും സാക്ഷികളുടെ സംരക്ഷണവും ഉള്‍പ്പെടുന്നതാണ് കരട് നിയമമെന്ന് റിപ്പോര്‍ട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ വിഷയമാണെന്നും നീതി നിര്‍വഹണത്തിലെ കാലതാമസം അനുവദിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് സുരക്ഷിത അന്തരീക്ഷമാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നിയമം വ്യക്തവും സുതാര്യവുമാണ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിര്‍ഭയമായി പരാതി നല്‍കാന്‍ കഴിയണം. സര്‍ക്കാര്‍ അവരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ഉറപ്പുനല്‍കുന്നു.
ബലാത്സംഗ കേസ് പ്രതികളെ പരസ്യമായി തൂത്തിലേറ്റണമെന്ന വാദമാണ് ചില മന്ത്രിമാര്‍ ഉന്നയിച്ചത്. എന്നാല്‍ ഷണ്ഡവത്കരണത്തിലൂടെ നടപടികള്‍ ആരംഭിക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. മന്ത്രിസഭ ഇതിന് തതവത്തില്‍ അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമം വൈകാതെ പാര്‍ലമെന്റില്‍ പാസാക്കുമെന്ന് സെനറ്റര്‍ ഫയ്‌സല്‍ ജാവേദ് ഖാന്‍ പറഞ്ഞു. ബലാത്സംഗ കേസില്‍ കര്‍ശന നിയമം വേണമെന്ന് ഏറെക്കാലമായി പാകിസ്താനില ആവശ്യം ഉയരുന്നുണ്ട്. 2018 ജനുവരിയില്‍ ലഹോറില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും അടുത്തകാലത്ത് നടന്ന കൂട്ടബലാത്സംഗവുമാണ് ഇത്തരം കേസുകളിലെ ശിക്ഷ ഉയര്‍ത്തണമെന്ന മുറവിളിക്ക് ഇടയാക്കിയത്.
from mangalam.com https://ift.tt/37acsWq
via IFTTT
No comments:
Post a Comment