പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷക്കാലയിളവിനുള്ളില്‍ വിദേശ യാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രി ആകുകയാണ് നരേന്ദ്ര മോദി. കോവിഡിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷത്തെ വിദേശ പര്യടനം മാറ്റി വയ്ക്കുകയായിരുന്നു. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് അടുത്ത മാര്‍ച്ചോട് കൂടി അമേരിക്ക അടക്കമുള്ള ക്വാഡ് രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.
2014ല്‍ പ്രധാനമന്ത്രി ആയത് മുതല്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ ശ്രദ്ധയാണ് മോദി കാട്ടുന്നത്. ഇതിനായി നിരവധി വിദേശ രാജ്യങ്ങളില്‍ യാത്ര നടത്തി. 2014 ജൂണ്‍ 15 നും 2019 നവംബറിനും ഇടയില്‍ 96 രാജ്യങ്ങളില്‍ ഔദ്യോഗിക കണക്ക് അനുസരിച്ച പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2014 ല്‍ 8 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി 2015 ല്‍ 23 ഉം 2016 ല്‍ 17 , 2017 ല്‍ 14 , 2018 ല്‍ 20 2019 ല്‍ 14 ഉം രാജ്യങ്ങളില്‍ നയതന്ത്ര ദൗത്യം നിര്‍വഹിച്ചു.
അതേസമയം കഴിഞ്ഞ നവംബറിന് ശേഷം പ്രധാനമന്ത്രി വിദേശ യാത്രകള്‍ ഒന്നും നടത്തിയിട്ടില്ല. 2020ലെ യാത്രകള്‍ക്ക് തയ്യാറെടുക്കുമ്പോഴാണ് കോവിഡ് രാജ്യത്ത് പടര്‍ന്നത്. ഇതോടെ ഒരു വിദേശരാജ്യവും ഒരു വര്‍ഷകാലയളവിനുള്ളില്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രി ആയിരിക്കുകയാണ് നരേന്ദ്ര മോദി.
from mangalam.com https://ift.tt/360op1M
via IFTTT
No comments:
Post a Comment