ടെഹ്റാന്‍ : ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവന്‍ കൂടിയായ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫഖ്രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തി. ടെഹ്റാനിന് പുറത്ത് കാറിന് നേരെ ആക്രമണം നടത്തിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലാണ് സംഭവത്തിന് പിന്നിലെന്ന് ഇറാന്‍ ആരോപിച്ചു. മൊഹ്സിന്‍ ഫഖ്രിസാദെയുടെ സുരക്ഷാ അംഗങ്ങളും അക്രമികളുമായി ഏറ്റുമുട്ടലും നടന്നു. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ഫഖ്രിസാദെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് ഒരിക്കല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്റെ കിഴക്കന്‍ മേഖലയായ അബ്സാര്‍ഡ് നഗരത്തിന് സമീപം കാറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.
from mangalam.com https://ift.tt/33jyFQX
via IFTTT
No comments:
Post a Comment