പസ്വാന്റെ ഒഴിവില്‍ സുശീല്‍ മോഡി രാജ്യസഭയിലേക്ക്; എല്‍.ജെ.പിയുടെ സീറ്റ് ബി.ജെ.പി ഏറ്റെടുത്തു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 27 November 2020

പസ്വാന്റെ ഒഴിവില്‍ സുശീല്‍ മോഡി രാജ്യസഭയിലേക്ക്; എല്‍.ജെ.പിയുടെ സീറ്റ് ബി.ജെ.പി ഏറ്റെടുത്തു

പട്‌ന: ലോക്ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) നേതാവ് രാംവിലാസ് പസ്വാന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജയസഭാ സീറ്റ് ബി.ജെ.പി ഏറ്റെടുത്തു. ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡിയാണ് രാജ്യസഭയിലേക്ക് പോകുക. പുതിയ മന്ത്രിസഭയില്‍ സുശീല്‍ മോഡിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന.

ഒക്‌ടോബര്‍ എട്ടിന് പസ്വാന്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 14ന് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. സീറ്റ് പസ്വാന്റെ ഭാര്യയ്ക്ക് നല്‍കണമെന്ന് എല്‍.ജെ.പി ആവശ്യപ്പെട്ടുവെങ്കിലും ബി.ജെ.പി നിരസിക്കുകയായിരുന്നു.

ഈ സീറ്റില്‍ ഒരു ടേമില്‍ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. 2018ല്‍ ഈ സീറ്റില്‍ വിജയിച്ച രവി ശങ്കര്‍ പ്രസാദ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സീറ്റ് ഉപേക്ഷിച്ചു. പിന്നീട് പസ്വാന്‍ ഈ സീറ്റില്‍ നിന്ന് ബി.ജെ.പി-ജെ.ഡിയു പിന്തുണയോടെ രാജ്യസഭയിലെത്തുകയായിരുന്നു.



from mangalam.com https://ift.tt/3livOh8
via IFTTT

No comments:

Post a Comment

Pages