സഖാവ് ടി.കെ. ആന്റണിയുടെ കുഴിമാടത്തിനു സമീപം നിന്ന് നായകന്‍ ''നെട്ടൂരാന്‍'' പറഞ്ഞപോലെ, തോമസ് കമ്യൂണിസ്റ്റായില്ല! 'ലാല്‍സലാ' മിലെ ബാലതാരം ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 27 November 2020

സഖാവ് ടി.കെ. ആന്റണിയുടെ കുഴിമാടത്തിനു സമീപം നിന്ന് നായകന്‍ ''നെട്ടൂരാന്‍'' പറഞ്ഞപോലെ, തോമസ് കമ്യൂണിസ്റ്റായില്ല! 'ലാല്‍സലാ' മിലെ ബാലതാരം ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ആലപ്പുഴ: ''തന്റെ മോന്‍...അവനെല്ലാം മനസിലായിരിക്കുന്നു. അച്ഛന്റെ മടിയിലെ ചൂട് കിട്ടാതെപോയ ഈ കുഞ്ഞ് ഒരു കമ്യൂണിസ്റ്റാകും. താനും ഞാനും സ്വപ്‌നം കണ്ട ഒരു നല്ല കമ്യൂണിസ്റ്റുകാരന്‍ ഇവനായിത്തീരട്ടെ, അല്ലേ ടി.കെ...''

''ലാല്‍സലാം'' സിനിമയുടെ െക്ലെമാക്‌സില്‍ സഖാവ് ടി.കെ. ആന്റണിയുടെ കുഴിമാടത്തിനു സമീപം നിന്ന് നായകന്‍ നെട്ടൂര്‍ സ്റ്റീഫന്‍ പറഞ്ഞ വാക്കുകള്‍. അന്ന് മോഹന്‍ലാല്‍ അവതരിപ്പിച്ച നെട്ടൂരാന്റെ കൈപിടിച്ചു നിന്ന്, ലാല്‍സലാമെന്ന് അഭിവാദ്യം ചെയ്ത ആ പത്തുവയസുകാരന്‍ നടന്‍ സ്വന്തം ജീവിതത്തില്‍ കമ്യൂണിസ്റ്റായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആലപ്പുഴ നഗരസഭയില്‍ ജനവിധി തേടുകയാണു തോമസ് കുരുവിളയെന്ന അന്നത്തെ ബാലതാരം.

വേണു നാഗവള്ളി സംവിധാനം ചെയ്ത്, 1990-ല്‍ പുറത്തിറങ്ങിയ ലാല്‍സലാം മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയസിനിമകളിലൊന്നാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ വര്‍ഗീസ് െവെദ്യന്റെ ജീവിതം ആസ്പദമാക്കി മകന്‍ ചെറിയാന്‍ കല്‍പ്പകവാടി രചിച്ച ലാല്‍സലാമില്‍ അദ്ദേഹത്തിന്റെ ബന്ധുകൂടിയായ തോമസ് കുരുവിളയ്ക്ക് അഭിനയിക്കാന്‍ അവസരം നല്‍കുകയായിരുന്നു. മുരളി അവതരിപ്പിച്ച ടി.കെയുടെ മകനായി വേഷമിടുമ്പോള്‍ തോമസിനു 10 വയസ്. അന്നത്തെ ചിത്രീകരണാനുഭവങ്ങളെല്ലാം ഇന്നും ഓര്‍മയിലുണ്ടെന്ന് ഇപ്പോള്‍ നാല്‍പതുകാരനായ തോമസ് പറയുന്നു.

[IMG]

ആലപ്പുഴ നഗരസഭയിലെ വഴിച്ചേരി വാര്‍ഡിലാണു യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി തോമസിന്റെ കന്നിയങ്കം. ലാല്‍സലാം സിനിമയിലെ ''ബാലതാര''മാണെന്ന് അറിയാത്തവരെ സ്ഥാനാര്‍ഥിക്കൊപ്പമുള്ളവര്‍ ഓര്‍മിപ്പിക്കുന്നു.നഗരസഭയിലെ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ടി.ടി. കുരുവിളയുടെ മകന്‍ തോമസ് അപ്രതീക്ഷിതമായാണു സിനിമയിലെത്തിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ലാല്‍സലാമില്‍ വേഷമിട്ടിരുന്നു. അതിനുശേഷം മറ്റു ചില സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെന്നപോലെ അവിചാരിതമായാണു രാഷ്ട്രീയത്തിലേക്കുള്ള വരവും. പിതാവ് കുരുവിളയെ തേടിയെത്തിയ സ്ഥാനാര്‍ഥിത്വമാണു പിന്നീടു മകനു െകെവന്നത്. ലാല്‍സലാമിലെ കുട്ടിസഖാവിന്റെ മനസ് മാറിയോയെന്നു ചോദിച്ചാല്‍, ''അതൊരു കഥാപാത്രമല്ലേ...'' എന്നാണു മറുപടി. സിനിമയിലെ ടി.കെയിലൂടെ കമ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ ടി.വി. തോമസിനെയാണു മുരളി അവതരിപ്പിച്ചത്. ടി.വിയായിരുന്നു ആലപ്പുഴ നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍.



from mangalam.com https://ift.tt/37jfIPD
via IFTTT

No comments:

Post a Comment

Pages