സാമ്പത്തിക പ്രതിസന്ധി പെരുപ്പിച്ചു കാണിച്ചു പെന്‍ഷന്‍ ഫണ്ട് വകമാറ്റാന്‍ നീക്കം; ആയിരംകോടിയോളം രൂപയുള്ളപ്പോള്‍ പെന്‍ഷന്‍ കിട്ടാതെ നാലായിരം പേര്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 5 July 2020

സാമ്പത്തിക പ്രതിസന്ധി പെരുപ്പിച്ചു കാണിച്ചു പെന്‍ഷന്‍ ഫണ്ട് വകമാറ്റാന്‍ നീക്കം; ആയിരംകോടിയോളം രൂപയുള്ളപ്പോള്‍ പെന്‍ഷന്‍ കിട്ടാതെ നാലായിരം പേര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി. ആയിരംകോടിയോളം രൂപ ഫണ്ടിലുള്ളപ്പോഴാണ് പെന്‍ഷന്‍ വിതരണം മുടക്കിയിരിക്കുന്നത്. പെന്‍ഷന്‍ മാത്രം ആശ്രയിച്ചു കഴിയുന്ന നാലായിരത്തോളംപേര്‍ ഇതുമൂലം ദുരിതത്തിലായി. മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റാനാകാത്ത പെന്‍ഷന്‍ ഫണ്ടില്‍ 980 കോടി രൂപ സ്ഥിരനിക്ഷേപമുള്ളപ്പോഴാണ് ഈ മാസത്തെ പെന്‍ഷന്‍ ഇതേവരെ വിതരണം ചെയ്യാത്തത്. ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക പ്രതിസന്ധി പെരുപ്പിച്ചു കാണിച്ചു പെന്‍ഷന്‍ ഫണ്ട് വകമാറ്റാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.

ഇതിനു ചുക്കാന്‍ പിടിക്കുന്നത് ദേവസ്വം ബോര്‍ഡിലെ ചില ഉന്നത ഉദ്യോഗസ്ഥരും കരാറുകാരനുമാണെന്ന് ആരോപണം. ബോര്‍ഡിന്റെ ക്ഷേത്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സമയത്തുപോലും നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുന്ന അധികൃതരാണ് പെന്‍ഷന്‍ഫണ്ടിലേക്ക് കണ്ണുപായിച്ചിരിക്കുന്നത്. ബോര്‍ഡിനു സാമ്പത്തികഞെരുക്കം ഉണ്ടായിട്ടും അനാവശ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു പുറേമയാണ് ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് കൂടുതല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കി ബോര്‍ഡിനെ തകര്‍ക്കുന്നത്.

സ്ഥിരനിക്ഷേപം ഇല്ലാതിരുന്ന കാലത്തുപോലും ജീവനക്കാരുടെ പെന്‍ഷന്‍ ബാങ്കില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്ത് കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ ഫണ്ടിലെ നിക്ഷേപം പെന്‍ഷന്‍ നല്‍കുന്നതിനല്ലാതെ മറ്റാവശ്യത്തിന് ഉപയോഗിക്കുന്നത് െഹെക്കോടതി വിലക്കിയിട്ടുണ്ട്. ഇതിനായി പെന്‍ഷന്‍ നിക്ഷേപം കോര്‍ ഫണ്ട് ആക്കുന്നതിലേക്ക് ഗസറ്റ് വിജ്ഞാപനം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിക്കായി അയച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതിനു തടയിടാനാണ് കരാറുകാരും ഒരു പറ്റം ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. പെന്‍ഷന്‍ ഫണ്ടില്‍നിന്നു നിലവിലെ സ്ഥിതി അനുസരിച്ച് പത്തു വര്‍ഷംവരെ പെന്‍ഷന്‍ നല്‍കുന്നതിനു തടസമില്ലെന്നിരിക്കെയാണു സാമ്പത്തിക പ്രതിസന്ധി പെരുപ്പിച്ചു കാണിച്ചു പെന്‍ഷന്‍ ഫണ്ട് വകമാറ്റാന്‍ ശ്രമം നടക്കുന്നത്.



from mangalam.com https://ift.tt/2Z4hf9k
via IFTTT

No comments:

Post a Comment

Pages