റെയ്ഡ് ദുബെ പോലീസിലെ ചാരന്മാര്‍വഴി അറിഞ്ഞു ; മൃതദേഹങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ; ഡിവൈഎസ് പി യുടെ തല കോടാലിക്ക് വെട്ടിമാറ്റി; കാല്‍വിരലുകള്‍ അരിഞ്ഞെടുത്തു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 5 July 2020

റെയ്ഡ് ദുബെ പോലീസിലെ ചാരന്മാര്‍വഴി അറിഞ്ഞു ; മൃതദേഹങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ; ഡിവൈഎസ് പി യുടെ തല കോടാലിക്ക് വെട്ടിമാറ്റി; കാല്‍വിരലുകള്‍ അരിഞ്ഞെടുത്തു

കാണ്‍പുര്‍: പോലീസ് സംഘം റെയ്ഡിനെത്തുന്ന വിവരം വികാസ് ദുബെയ്ക്കു ചോര്‍ന്നുകിട്ടിയത് പോലീസില്‍നിന്നുതന്നെ. ചൗബേപുര്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. വിനയ് തിവാരിക്കെതിരേ ശക്തമായ തെളിവുകള്‍. ഇരുപതോളം പോലീസുകാര്‍ക്കെതിരേ അന്വേഷണം.

ഗുണ്ടാത്തലവനെ പോലീസുകാര്‍ സഹായിച്ചത് ജാതിസ്‌നേഹത്താലെന്നു സംശയം. ദുബെയുടെ ഗുണ്ടാസംഘാംഗം, ഇന്നലെ അറസ്റ്റിലായ ദയാശങ്കര്‍ അഗ്നിഹോത്രിയില്‍ നിന്നാണ് റെയ്ഡ് വിവരം പോലീസ് സ്‌റ്റേഷനില്‍നിന്നാണു ചോര്‍ന്നതെന്നു വ്യക്തമായത്. കല്യാണ്‍പുരില്‍ വച്ച് ഏറ്റുമുട്ടലിലൂടെയാണ് അഗ്നിഹോത്രിയെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പോലീസ് സ്‌റ്റേഷനില്‍നിന്നു ഫോണ്‍ കോള്‍ ലഭിച്ചതിനു പിന്നാലെയാണ് ആക്രമിക്കാനായി ദുബെ മുപ്പതോളം പേരെ വിളിച്ചുവരുത്തിയതെന്ന് അഗ്നിഹോത്രി മൊഴി നല്‍കി.

ഇവരാണു ഡിെവെ.എസ്.പി. ദേവേന്ദ്ര മിശ്രയടക്കം എട്ടു പോലീസുകാരെ കൊലപ്പെടുത്തിയത്. ദുബെ ഇരുപതോളം പോലീസുകാരുമായി സമ്പര്‍ക്കത്തിലായിരുന്നെന്നും മൂന്നു പോലീസുകാര്‍ ഇയാളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സംശയിക്കുന്നവരില്‍ രണ്ടു ഡിെവെ.എസ്.പിമാരുമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പോലീസ് ആസ്ഥാനത്ത് 25 കൊടും ക്രിമിനലുകളുടെ പട്ടിക തയാറാക്കിയതില്‍ ദുബെയുടെ പേരുണ്ടായിരുന്നില്ല. പോലീസില്‍നിന്നു തന്നെയുള്ള സംരക്ഷണമായിരുന്നു കാരണം.

റെയ്ഡിനു പോയ പോലീസ് സംഘം ആക്രമിക്കപ്പെടുന്ന വിവരം അറിഞ്ഞിട്ടും സഹായത്തിനു കൂടുതല്‍ പോലീസുകാരെ അയയ്ക്കാന്‍ എസ്.എച്ച്.ഒ. വിനയ് തിവാരി തയാറായില്ലെന്നു പ്രത്യേക സംഘം കണ്ടെത്തി. അറസ്റ്റിനു ഡിെവെ.എസ്.പി. മിശ്ര സമ്മര്‍ദം ചെലുത്തുന്നതായി ദുബെയെ തിവാരി അറിയിച്ചിരുന്നെന്നും കണ്ടെത്തി. വീട്ടിലെ സി.സി. ടിവി ക്യാമറകളുമായി ഒളിവില്‍പ്പോയ ദുബെയെ പിടികൂടാനായിട്ടില്ല. ഇയാള്‍ മധ്യപ്രദേശിലേക്കോ രാജസ്ഥാനിലേക്കോ കടന്നിരിക്കാമെന്നു സംശയിക്കുന്നു. രാജ്യം വിടാതിരിക്കാനായി നേപ്പാളിലേക്കുള്ള ചെക്ക്‌പോസ്റ്റില്‍ ഇയാളുടെ ചിത്രം പതിപ്പിച്ചു.

കാണ്‍പുരില്‍ ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ സംഘം പിടികൂടാനെത്തിയ ഉദ്യോഗസ്ഥരെ കൊന്നത് മൃഗീയമായി. ഡിെവെ.എസ്.പി. ദേവേന്ദ്ര മിശ്രയുടെ ശിരസ് കോടാലി കൊണ്ടു വെട്ടിമാറ്റി, കാല്‍വിരലുകള്‍ അരിഞ്ഞെടുത്തു. ഒപ്പമുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറുടെ ദേഹത്തേക്കു വെടിയുണ്ടകള്‍ വര്‍ഷിച്ചു... കാണ്‍പുരില്‍ കൊല്ലപ്പെട്ട എട്ടു പോലീസുകാരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതു ചോര മരവിപ്പിക്കുന്ന ക്രൂരതയുടെ വിവരണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയുടെ സംഘം പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തിയത്.

റോഡ് തടഞ്ഞ് മണ്ണുമാന്തിയന്ത്രം നിര്‍ത്തിയിട്ടിരുന്നിടത്തു വാഹനം നിര്‍ത്തി പുറത്തിറങ്ങിയ പോലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. ബില്‍ഹൗര്‍ സര്‍ക്കിള്‍ ഓഫീസറാണു കൊല്ലപ്പെട്ട ഡിെവെ.എസ്.പി. മിശ്ര. തലയും കാല്‍വിരലുകളും വെട്ടിമാറ്റിയ ശേഷം മൃതശരീരം തല്ലിച്ചതച്ചു. കൊല്ലപ്പെട്ട ഒരു എസ്.ഐയുടെ ശരീരത്തില്‍ എ.കെ-47 തോക്കില്‍നിന്നുള്ള ഒട്ടേറെ വെടിയുണ്ടകളാണു തറഞ്ഞുകയറിയത്. ബബ്‌ലു, രാഹുല്‍, സുല്‍ത്താന്‍ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കു.315 കാലിബര്‍ തോക്കില്‍നിന്നുള്ള വെടിയുണ്ടകളാണ് മരണകാരണമായത്.

തലയിലും തോളിലും ഒട്ടേറെ വെടിയേറ്റ നിലയില്‍ മുന്നിലെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരെ ഞെട്ടിച്ചു. മാവോയിസ്റ്റുകളുടെ െശെലിയിലാണു ഗുണ്ടാസംഘം പോലീസുകാരെ ആക്രമിച്ചതെന്ന് കാണ്‍പുര്‍ ഐ.ജി. മോഹിത് അഗര്‍വാള്‍ പറഞ്ഞു. മുന്‍ മന്ത്രിയെ പോലീസ് സ്‌റ്റേഷനകത്തു വെടിവച്ചുകൊന്നതടക്കം അറുപതോളം കേസുകളില്‍ പ്രതിയായ ദുബെ ഒളിവിലാണ്. ഇയാളുടെ വീട് പോലീസ് ഇടിച്ചുനിരത്തി. രണ്ട് കൂട്ടാളികളെ ഏറ്റുമുട്ടലില്‍ വധിച്ചു. ഒരാളെ ഇന്നലെ പിടികൂടി. ദുബെയുടെ വീട്ടിലെ നിലവറയില്‍നിന്ന് സ്‌ഫോടകവസ്തുക്കളുടെ വലിയ ശേഖരം കണ്ടെടുത്തു. പോലീസുകാരുടെ പക്കല്‍നിന്നു തട്ടിയെടുത്ത പിസ്റ്റലുകളിലൊന്ന് കണ്ടെത്തി. ഒരു എ.കെ-47 തോക്ക്, ഒരു ഇന്‍സാസ് െറെഫിള്‍, രണ്ടു പിസ്റ്റലുകള്‍ എന്നിവ കണ്ടെത്താനുണ്ട്.



from mangalam.com https://ift.tt/2DcWCiG
via IFTTT

No comments:

Post a Comment

Pages