ബീജിംഗ്: മാനവരാശിയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തിയ കൊറോണ വൈറസ് രോഗത്തിനു പിന്നാലെ പന്നിപ്പനിയും റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ നിന്നും പുതിയ ഒരു ഭീഷണി കൂടി. ബൂബോണിക് പ്ലേഗ് ആണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ പ്രദേശമായ ബയാന്നൂരില്‍ നിന്നാണ് ഞായറാഴ്ച ഇതു സംബന്ധിച്ച മുന്നറിയിപ്പ് വന്നത്.
ലെവല്‍ മൂന്ന് തലത്തിലുള്ള മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് രണ്ട് പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ മുന്നറിയിപ്പ് തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറയുന്നു.
ഖൊവ്ഡ് പ്രവിശ്യയില്‍ ബൂബോണിക് പ്ലേഗ് പടരുന്നതായി ജൂലായ് ഒന്നിനാണ് സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ലാബ് പരിശോധനയിലാണ് ഇക്കാര്യം ഞായറാഴ്ച സ്ഥിരീകരിച്ചത്. പ്രവശ്യയിലെ 27ഉം 17ഉം വയസ്സുള്ള സഹോദരങ്ങളിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. ഇവര്‍ എലിവര്‍ഗത്തില്‍പെട്ട ഒരു ജീവിയുടെ മാംസം ഇവര്‍ ഭക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മര്‍മത്ത് എന്നറിയപ്പെടുന്ന ഈ ജീവിയെ ഭക്ഷണമാക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 146 പേരെ നിരീക്ഷിണത്തിലേക്ക് മാറ്റി. മര്‍മത്ത് പോലെയുള്ള ജീവികളില്‍ നിന്ന് പടരുന്ന പ്ലേഗ് ചികിത്സിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ രോഗി മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാമരാഗ്യ സംഘടന പറയുന്നു. കഴിഞ്ഞ വര്‍ഷം പശ്ചിമ മംഗോളിയന്‍ പ്രവിശ്യയിലെ ബയാന്‍-ഉള്‍ഗിയില്‍ മര്‍മത്ത് ഇറച്ചി കഴിച്ച ദമ്പതികള്‍ മരണപ്പെട്ടിരുന്നു.
കടുത്ത പനി, തലവേദന, തളര്‍ച്ച, കുളിരും വിറയലുമാണ് ഈ പ്ലേഗിന്റെ ലക്ഷണം. ഗ്രന്ഥികളില്‍ വേദനയും തടിപ്പും അനുഭവപ്പെടാറുമുണ്ട്.
from mangalam.com https://ift.tt/2BJRvG6
via IFTTT
No comments:
Post a Comment