കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെയും മറികടന്ന് ഇന്ത്യ; ലോകത്തില്‍ മൂന്നാമതെന്ന് വേള്‍ഡോ മീറ്റര്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 5 July 2020

കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെയും മറികടന്ന് ഇന്ത്യ; ലോകത്തില്‍ മൂന്നാമതെന്ന് വേള്‍ഡോ മീറ്റര്‍

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനാവാത്തവണ്ണം രൂക്ഷമാവുകയാണ്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാമത് എത്തിയിരിക്കുകയാണ്. റഷ്യയെക്കാള്‍ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ പറയുന്നത്.

കോവിഡ് പിടിമുറുക്കിയ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 6555 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 151 മരണവും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ ഇന്നലെ 2244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കണക്ക് 25,000 കടന്നേക്കും.

പതിനായിരത്തിലേറെ കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രമായ ദില്ലി ഛത്തര്‍പൂരിലെ സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. 10 ശതമാനം കിടക്കകള്‍ക്ക് ഓക്‌സിജന്‍ സൗകര്യമുണ്ട്. കോവിഡ് സെന്ററിന്റെ നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസിനാണ്.



from mangalam.com https://ift.tt/2VMJPtO
via IFTTT

No comments:

Post a Comment

Pages