മോദിയുടെ മിന്നല്‍ സന്ദര്‍ശനം... ലഡാക്കില്‍ മോഡി ലാന്റ് ചെയ്യും വരെ ആരും ഒന്നും അറിഞ്ഞില്ല. അപ്രതീക്ഷിത വരവിന് പിന്നിലെ ബുദ്ധികേന്ദ്രം സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവലാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഡോവലിന് പുറമെ ജനറല്‍ ബിപിന്‍ റാവത്ത്, എം.എം. നരവണെ എന്നിവര്‍ സന്ദര്‍ശനത്തിന്റെ രൂപം എങ്ങനെയായിരിക്കണമെന്ന് നിശ്ചയിച്ചു. പ്രധാനമന്ത്രി ലേയില്‍ ഇറങ്ങുന്നതുവരെ അതേപ്പറ്റിയുള്ള ഒരു വിവരവും പുറത്തുവന്നിരുന്നില്ല. പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി.
അതേസമയം, അതീവരഹസ്യമായി പ്രധാനമന്ത്രിയെ എത്തിച്ചത് സൈന്യത്തിന് ആത്മവിശ്വാസം ഉയര്‍ത്താനും ഉപകരിച്ചു.
ലേയിലെ കുഷോക് ബകുള റിംപോചെ വിമാനത്താവളത്തിലെത്തിയ മോദി നിമുവിലെ 14 കോര്‍പ്‌സ് ഹെഡ്ക്വാര്‍ഡട്ടേഴ്‌സിലേക്കാണ് ആദ്യമെത്തിയത്. ഇവിടെ വെച്ച് ലഡാക്കിലെ സ്ഥിതിഗതികള്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഹരിന്ദര്‍ സിങ് വിശദീകരിച്ചു. അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനയുമായുള്ള സൈനിക ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. തുടര്‍ന്ന് സൈനികരെ അഭിസംബോധന ചെയ്യുകയും സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നേരിട്ട് ലഡാക്കിലെത്തിയതോടെ വിഷയം ഇന്ത്യ അതീവഗൗരവമായി തന്നെ എടുത്തിരിക്കുന്നുവെന്ന പ്രഖ്യാപനം കൂടിയായി. തങ്ങള്‍ എന്തിനും തയ്യാറാണെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ മറുഭാഗത്തിന് ലഭിക്കുക.
from mangalam.com https://ift.tt/3eYchQJ
via IFTTT
No comments:
Post a Comment