ആലപ്പുഴ: മദ്യപിച്ചെത്തി കാന്‍സര്‍രോഗിയായ ഭാര്യയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നയാളെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആലപ്പുഴ മൂന്നുകുളങ്ങരയില്‍ നടന്ന സംഭവത്തില്‍ ശ്രീകുമാരപിള്ളയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ സഹോദരനായ കൃഷ്ണൻ നായർ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.
കൃഷ്ണൻ നായരുടെ അറസ്റ്റ് ശനിയാഴ്ച്ച വൈകിട്ടോടെ രേഖപ്പെടുത്തും. ശ്രീകുമാരപിള്ളയും ഭാര്യാ സഹോദരന്‍ കൃഷ്ണന്‍ നായരും അടുത്തടുത്ത വീടുകളിലായിരുന്നു താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന ശ്രീകുമാര പിള്ള കാൻസർ രോഗിയായ ഭാര്യയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു. സംഭവ ദിവസം വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു ശ്രീകുമാരന്‍ പിള്ളയെ കൃഷ്ണന്‍നായര്‍ വെട്ടിയത്.
സഹോദരിയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും കൃഷ്ണന്‍ നായര്‍ ഇടപെടാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസവും ശ്രീകുമാരപിള്ള മദ്യപിച്ചെത്തി ഭാര്യയെ മർദിച്ചു. വിവരമറിഞ്ഞ് സഹോദരിയുടെ വീട്ടിലെത്തിയ കൃഷ്ണൻ നായർ വഴക്കിനിടെ സഹോദരി ഭര്‍ത്താവിനെ വെട്ടി. ശ്രീകുമാരപിള്ളയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രയിലേക്ക് മാറ്റി.
from mangalam.com https://ift.tt/2Dc4jFX
via IFTTT
No comments:
Post a Comment