നിരീക്ഷണത്തിനിടെ ബൈക്കിലും കെഎസ്ആര്‍ടിസിയിലും യാത്ര: കോവിഡ്ആ രോഗി ആരോഗ്യവകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 4 July 2020

നിരീക്ഷണത്തിനിടെ ബൈക്കിലും കെഎസ്ആര്‍ടിസിയിലും യാത്ര: കോവിഡ്ആ രോഗി ആരോഗ്യവകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങി

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ക്വാറന്റീന്‍ ലംഘിച്ച് ബൈക്കിലും കെഎസ്ആര്‍ടിസിയിലും യാത്ര ചെയ്തു. തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആരോഗ്യ വകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 23 നാണ് മധുരയില്‍ നിന്ന് എത്തിയത്.

30 ന് പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഇന്നലെയാണ് ഇരുവര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടിയില്‍ നിന്ന് കണ്ടെത്തി കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.

കോഴിക്കോട്ട് നിന്ന് കണ്ണൂരിലേയക്ക് കെഎസ്ആര്‍ടിസി ബസിലാണ് ഇദേഹം യാത്ര തിരിച്ചത്. പരിശോധനാ ഫലം അറിയിക്കാനായി ആരോഗ്യ വകുപ്പ് വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തിയാണ് ആംബുലന്‍സില്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.



from mangalam.com https://ift.tt/3e1VYky
via IFTTT

No comments:

Post a Comment

Pages