മലപ്പുറം(വണ്ടൂര്‍): സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം വണ്ടൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ്(82) ആണ് മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരഐക്ഷണത്തിലിരിക്കെയാണ് ഇയാള്‍ മരണപ്പെട്ടത്. ശനിയാഴ്ചയാണ് ഇദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.
റിയാദില്‍ നിന്ന് കഴിഞ്ഞ 29 -ാം തിയതിയാണ് ഇദേഹം നാട്ടിലെത്തിയത്. തുടര്‍ന്ന് ക്വാറന്റീനില്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ഒന്നാം തിയതിയോടെ ശക്തമായ പനിയെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയയും പിടിപെട്ടു. അര്‍ബുദ രോഗത്തിന് ചികിത്സയും തേടിയിരുന്ന ഇദേഹത്തിന്റെ ആരോഗ്യ നില വഷളാകുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്നാണ് രോഗം സ്ഥിരീകരിച്ച് പരിശോധനാ ഫലം എത്തിയത്. എന്നാല്‍ ഇദേഹത്തിന് ആരുമായും കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ല എന്നാണ് അനുമാനം.
from mangalam.com https://ift.tt/2O8XCXr
via IFTTT
No comments:
Post a Comment