കൊച്ചി: ഷംന കാസിം കേസിലെ പ്രതികള്‍ നിരവധി സിനിമാ താരങ്ങളുടെ നമ്പര്‍ വാങ്ങി സ്വര്‍ണ ബിസിനസിനു താത്പര്യമുണ്ടോയെന്നു തിരക്കിയിരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു. ആരും താത്പര്യമറിയിച്ചില്ല.
സിനിമ മേഖലയിലെ അറിയപ്പെടുന്ന പല താരങ്ങളെയും കെണിയില്‍പ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. സിനിമാ നിര്‍മാതാക്കളെന്ന പേരിലാണു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയെ സംഘം സമീപിച്ചത്. ഇതുപോലെ മറ്റു രണ്ടു പേരില്‍നിന്നു താരങ്ങളുടെ നമ്പര്‍ വാങ്ങി. നിര്‍മാതാക്കളെന്നു തെറ്റിദ്ധരിച്ചാണ് അവര്‍ നമ്പര്‍ നല്‍കിയത്.
നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ. ഷംന പോലീസില്‍ പരാതി നല്‍കിയതിനാല്‍ പദ്ധതി നടപ്പാക്കാനായില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്.
ഷംനയുടേത് ഉള്‍പ്പെടെ എട്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യുവതികളെ വടക്കഞ്ചേരിയിലും വാളയാറിലും ഹോട്ടല്‍ മുറികളില്‍ അടച്ചിട്ടു ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തതിനാണ് ഏഴു കേസ്. ഇരുപതിലധികം യുവതികള്‍ സംഘത്തിനെതിരേ പരാതി നല്‍കി. ഷംനയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തിയതായും വിജയ് സാഖറെ പറഞ്ഞു.
അതിനിടെ, ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെയും സാക്ഷികളുടെയും വിശദാംശങ്ങളും ലഭ്യമായ വിവരങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടു പോലീസിനു കസ്റ്റംസ് അധികൃതര്‍ കത്തു നല്‍കി.
പരാതിക്കാരും സാക്ഷികളും സ്വര്‍ണം, കറന്‍സി കടത്തിനെപ്പറ്റി സൂചന നല്‍കിയതിനെത്തുടര്‍ന്നാണിത്. ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ സ്വര്‍ണ കള്ളക്കടത്ത് പശ്ചാത്തലം അന്വേഷിക്കാനൊരുങ്ങി പോലീസ്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കമുള്ളവര്‍ നല്‍കിയ മൊഴികളില്‍ ഇതു സൂചിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. വിദേശത്തുനിന്നു സ്വര്‍ണം കടത്തുന്ന കാരിയര്‍മാരാകണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായി സംഭവത്തില്‍ ഷംനയ്ക്കു പുറമേ പരാതി നല്‍കിയ ചില യുവതികള്‍ പോലീസിനു മൊഴി നല്‍കുകയിരുന്നു.
നടിമാര്‍ ഉള്‍പ്പെടെ സിനിമാരംഗത്തുള്ളവരെ ഏതെങ്കിലുംതരത്തില്‍ വരുതിയിലാക്കിയശേഷം പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്ത് സ്വര്‍ണക്കടത്തുകാരായി ഉപയോഗിക്കുന്ന തന്ത്രമാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നതെന്നാണു പോലീസ് നിഗമനം. 2005 ല്‍ മയൂരി എന്ന നടി ചെെന്നെയില്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഇത്തരം ബ്ലാക്ക്‌മെയിലിനെ തുടര്‍ന്നായിരുന്നുവെന്നു സംശയമുണ്ടായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാവുമെങ്കിലും പിന്നീട് കോടതിയില്‍ നിന്ന് ഊരിപ്പോരാനുള്ള സൗകര്യവും ഇതിലേക്കു പലരെയും പ്രേരിപ്പിക്കുന്നുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാലും അഞ്ചുവര്‍ഷമെങ്കിലുമെടുക്കും കീഴ്‌ക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായിവരാന്‍. പിന്നീട് മേല്‍കോടതിയിലെത്തി രക്ഷപ്പെടുകയാണു മിക്ക പ്രതികളും.
ചെറിയ തുകയ്ക്കുള്ള കടത്ത് പിടിക്കപ്പെട്ടാല്‍ പിഴ അടച്ച് പുറത്തിറങ്ങാമെന്ന സൗകര്യവുമുണ്ട്. സെലിബ്രിറ്റികളായിട്ടുള്ളവര്‍ക്കു വിമാനത്താവളത്തില്‍ ഡി€റേഷന്‍ നല്‍കി ഗ്രീന്‍ ചാനലിലൂടെ പുറത്തുവരാന്‍ കഴിയും. ഇത്തരക്കാരെ വലവീശിയാണു സ്വര്‍ണക്കടത്തുകാര്‍ കൃത്യത്തിനുപയോഗിക്കുന്നത്. എട്ടുപേരാണു പിടിയിലായത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഒരാളടക്കം മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പിന് ഇരയായ ഇരുപതോളം യുവതികളില്‍നിന്നു പ്രതികള്‍ െകെക്കലാക്കിയ മാല, വള അടക്കം ഒന്‍പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍നിന്നു കണ്ടെത്തി.
ഷംന കാസിമിനു പുറമെ മുപ്പതോളം യുവതികളെ ഇവര്‍ തട്ടിപ്പിനു ഇരയാക്കിയിട്ടുണ്ടന്നാണു കണ്ടെത്തല്‍. തട്ടിപ്പ് ആസൂത്രണം ചെയ്തതു മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവും മുഖ്യപ്രതിയുമായ റഫീക്കുമാണ്. എന്നാല്‍ തന്നെ കരുവാക്കിയതാണെന്നു ഹാരിസിന്റെ അവകാശവാദം. പ്രതികള്‍ക്ക് ഷംനയുടെ ഫോണ്‍ നമ്പര്‍ െകെമാറിയത് സിനിമ മേഖലയിലുള്ള ഒരാളാണ്.
തട്ടിപ്പിനെക്കുറിച്ച് അറിയാതെയാണു നമ്പര്‍ െകെമാറിയതെന്നാണ് ഇയാളുടെ മൊഴി. ഈ സാഹചര്യത്തില്‍ ഇയാളെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ പ്രാഥമിക അനേ്വഷണം പൂര്‍ത്തിയായി. എല്ലാ പ്രതികളെയും കണ്ടെത്തി. 12 പ്രതികളുള്ള കേസില്‍ നാലു പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇതിലൊരാള്‍ക്കു കോവിഡ് ബാധയുണ്ട്.
വിവാഹാലോചനയ്ക്ക് എന്ന പേരില്‍ പ്രതികള്‍ ഷംനയെ സമീപിച്ചു പണം ആവശ്യപ്പെട്ടു. ഇതു നിരസിച്ചതോടെയാണു ഭീഷണി മുഴക്കിയത്. ഹാരിസ്, റഫീഖ്, ഷരീഫ് എന്നിവരാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. സ്വര്‍ണക്കടത്തുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല. ആദ്യം സ്വര്‍ണ ബിസിനസിന്റെ കാര്യം പറഞ്ഞു പ്രതികള്‍ ഷംന കാസിമിനെ സമീപിച്ചിരുന്നു- കമ്മിഷണര്‍ പറഞ്ഞു.
from mangalam.com https://ift.tt/3dUmhte
via IFTTT
No comments:
Post a Comment