യു.എ.ഇയില്‍ രോഗബാധിതര്‍ കുറയുന്നു...; സൗദിയില്‍ 50 മരണം കൂടി, 2278 പേര്‍ അത്യാസന്നനിലയില്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 30 June 2020

യു.എ.ഇയില്‍ രോഗബാധിതര്‍ കുറയുന്നു...; സൗദിയില്‍ 50 മരണം കൂടി, 2278 പേര്‍ അത്യാസന്നനിലയില്‍

ദുബായ്: കോവിഡ്-19 നെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചൊവ്വാഴ്ച അമ്പതുപേര്‍കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണം 1649 ആയി ഉയര്‍ന്നു. പുതുതായി 4387 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം കണ്ടെത്തിയത്. ഇപ്പോള്‍ സൗദിയിലെ ആകെ രോഗികള്‍ 1,90,823 ഉം രോഗമുക്തി നേടിയവര്‍ 1,30,766 പേരുമാണ്. രാജ്യത്ത് ഇപ്പോഴും 2278 പേരാണ് അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിയുന്നത്. 58,408 പേരാണ് വിവിധ ആശുപത്രികളിലായുള്ളത്.

കുവൈത്തില്‍ നാലുപേരാണ് ചൊവ്വാഴ്ച മരിച്ചത്. പുതുതായി 671 പേരില്‍ രോഗം കണ്ടെത്തി. കുവൈത്തില്‍ ഇതോടെ മരണം 354 ആയി. ഇപ്പോള്‍ ആകെ രോഗികള്‍ 46,195ഉം രോഗവിമുക്തര്‍ 37,030 ഉം ആണ്.

ഇതോടെ രോഗവ്യാപന സാധ്യതയും ഇല്ലാതാകുന്നു. യു.എ.ഇ.യിലെ നിരവധി ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികളില്ലെന്നുതന്നെ പറയാം. ഒട്ടേറെ ആശുപത്രികള്‍ കോവിഡ് വിമുക്തമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി പുതുതായി 63,000 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. യു.എ.ഇ.യില്‍ ചൊവ്വാഴ്ച 421 പേരിലാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു. 490 പേര്‍ രോഗമുക്തി നേടി.

ഖത്തറില്‍ 982 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച മരണമൊന്നുമില്ല. ഖത്തറിലെ മൊത്തം രോഗവിമുക്തരുടെ എണ്ണം ഇപ്പോള്‍ 81,554 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകള്‍ യു.എ.ഇ.യില്‍ വ്യാപകമായി നടക്കുന്നതിന്റെ ഫലം കണ്ടുതുടങ്ങി. അടുത്ത ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശോധനകള്‍ കാരണം രോഗലക്ഷണമുള്ളവരെ പെട്ടെന്ന് കണ്ടെത്താനും അവരെ ഐസൊലേറ്റ് ചെയ്യാനും കഴിയുന്നു.



from mangalam.com https://ift.tt/31A8B3Q
via IFTTT

No comments:

Post a Comment

Pages