മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തി. ഈസ്റ്റേണ്‍ സാമ്പത്തീക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
പ്രതിരോധ ആണവ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്‌ളാഡിവോസ്‌റ്റോകില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. പ്രതിരോധ മേഖലയിലെ സഹകരണത്തിന് പുറമെ ഇന്ത്യ റഷ്യ ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കശ്മീരില്‍ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിന് ശേഷം മോദി പുടിനുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ബുധനാഴ്ച പുലര്‍ച്ചെ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇഗോര്‍ മോര്‍ഗുലോവ് സ്വീകരിച്ചു.
from mangalam.com https://ift.tt/32qME4w
via IFTTT
No comments:
Post a Comment