ഇതുവരെ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല; സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും: പി.ജെ ജോസഫ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 3 September 2019

ഇതുവരെ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല; സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും: പി.ജെ ജോസഫ്

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ചിഹ്നം ആവശ്യപ്പെടാതെ എങ്ങനെ അനുവദിക്കാനാവും. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്ത് നല്‍കിയാല്‍ ചിഹ്നം അനുവദിക്കും. അത് ഇതുവരെ ലഭിച്ചിട്ടില്ല- ജോസഫ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ വഴി നിലപാട് ജോസ് കെ.മാണിയെ അറിയിച്ചിട്ടുണ്ട്. ചിഹ്നത്തിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല.

അതേസമയം, ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ റോഷി അഗസ്റ്റിന്‍ തന്നെ ക്ഷണിച്ചിട്ടുണ്ട്. അതുപ്രകാരം നാളെ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് തൊടുപുഴയിലെ വസതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



from mangalam.com https://ift.tt/2UpMgAB
via IFTTT

No comments:

Post a Comment

Pages