കടയ്ക്ക് മുന്നില്‍ ഇരുന്ന മദ്യപിച്ചത് ചോദ്യം ചെയ്തു; മുംബൈയില്‍ മലയാളി ഇളനീര്‍ കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 26 August 2019

കടയ്ക്ക് മുന്നില്‍ ഇരുന്ന മദ്യപിച്ചത് ചോദ്യം ചെയ്തു; മുംബൈയില്‍ മലയാളി ഇളനീര്‍ കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്നു

മുംബൈ: മുംബൈയിലെ വഴിയോര ഇളനീര്‍ കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലക്കടിച്ചു കൊലപ്പെടുത്തി. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുന്നിലുള്ള കടയില്‍ വച്ചാണ് പാലക്കാട് സ്വദേശി മുഹമ്മദാലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവം ഇങ്ങനെ, മുഹമ്മദാലിയുടെ കടയ്ക്ക് മുന്‍പില്‍ നിന്ന് മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തര്‍ക്കത്തിലാകുകയായിരുന്നു. തര്‍ക്കം മൂത്തതോടെ യുവാക്കള്‍ ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകില്‍ അടിക്കുകയായിരുന്നു.

കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.



from mangalam.com https://ift.tt/33TCafs
via IFTTT

No comments:

Post a Comment

Pages