കെവിന്‍ വധക്കേസില്‍ ഇന്നു ശിക്ഷ പ്രഖ്യാപിക്കും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 26 August 2019

കെവിന്‍ വധക്കേസില്‍ ഇന്നു ശിക്ഷ പ്രഖ്യാപിക്കും

കാട്ടയം: ദുരഭിമാനക്കൊലയായി പരിഗണിച്ച കെവിന്‍ വധക്കേസില്‍ ഇന്നു ശിക്ഷ പ്രഖ്യാപിക്കും. ശിക്ഷയിന്മേലുള്ള വാദം ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണു വിധി പറയുക.

പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നു ശിക്ഷയിന്മേലുള്ള വാദത്തില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ പ്രായം, മുന്‍കാല ജീവിതം എന്നിവ പരിഗണിച്ചു പരമാവധി ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നു പ്രതിഭാഗവും ആവശ്യപ്പെട്ടിരുന്നു.

നീനുവിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോന്‍ (ചിന്നു, 24), മൂന്നാം പ്രതി ഇഷാന്‍ ഇസ്മയില്‍ (21), നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി (27), ആറാംപ്രതി മനു മുരളീധരന്‍ (27), ഏഴാം പ്രതി ഷിഫിന്‍ സജാദ് (28), എട്ടാം പ്രതി എന്‍. നിഷാദ് (23), ഒമ്പതാം പ്രതി ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി ഫസില്‍ ഷെരീഫ് (അപ്പൂസ്, 26), പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാന്‍(25) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്.

അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണ്‍ (51), പത്താം പ്രതി ബി. വിഷ്ണു അപ്പുണ്ണി (വിഷ്ണു-25) പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍ (23), പതിനാലാം പ്രതി റെമീസ് ഷെറീഫ് (25) എന്നിവരെ വെറുതെ വിട്ടിരുന്നു.



from mangalam.com https://ift.tt/2U6dM5J
via IFTTT

No comments:

Post a Comment

Pages