ഉപഭോക്താക്കളുടെ ലൈംഗിക ബന്ധം റെക്കോര്‍ഡ് ചെയ്ത് ആപ്പിള്‍, തെളിവുകള്‍ പുറത്ത്; പ്രതിസന്ധിയിലായി കമ്പനി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 27 August 2019

ഉപഭോക്താക്കളുടെ ലൈംഗിക ബന്ധം റെക്കോര്‍ഡ് ചെയ്ത് ആപ്പിള്‍, തെളിവുകള്‍ പുറത്ത്; പ്രതിസന്ധിയിലായി കമ്പനി

ആപ്പിളിനെതിരെ ഉപയോക്താക്കളുടെ പരാതി. ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകള്‍, വ്യാപാരകരാറുകള്‍, മറ്റ് സാധനങ്ങളുടെ വില്‍പ്പന എന്നിവ ആപ്പിള്‍ ഐഫോണിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് ആയ 'സിറി' റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതായാണ് പരാതി. ഗ്ലോബ്ടെക് എന്ന ഐറിഷ് കമ്പനിയുടെ ജോലിക്കാരാണ് ഈ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കുന്നത്. 'സിറി'യുടെ പ്രവര്‍ത്തന രീതി വിലയിരുത്താനായി ഉള്ള നിരീക്ഷകരുടെ കൂട്ടായ്മയാണ് ഈ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് ആപ്പിള്‍ പറയുന്നത് ഇങ്ങനെയാണ്, സിറി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ശബ്ദവിവരങ്ങള്‍ ചിലര്‍ കേള്‍ക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നാണ് ആപ്പിള്‍ പറയുന്നത്. ഈ വിവരം പുറത്ത് നിരീക്ഷകര്‍ക്ക് 'സിറി'യുടെ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കാനുള്ള അനുമതി കഴിഞ്ഞ മാസം ആപ്പിള്‍ നിര്‍ത്തിവച്ചിരുന്നു. '' ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള റെക്കോര്‍ഡിങ്ങുകളാണ് ഞങ്ങള്‍ ശ്രവിക്കേണ്ടിയിരുന്നത്. ഇക്കൂട്ടത്തില്‍ സ്വകാര്യ വിവരങ്ങള്‍, സംഭാഷണ ശകലങ്ങള്‍ എന്നിവ ഞങ്ങള്‍ കേട്ടു. പക്ഷെ ഇതില്‍ കൂടുതലും സിറി തന്നെ നല്‍കുന്ന നിര്‍ദ്ദേശങ്ങളായിരുന്നു.'' - പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജോലിക്കാരന്‍ പറയുന്നു.



from mangalam.com https://ift.tt/30J2RS8
via IFTTT

No comments:

Post a Comment

Pages