രാജ്യത്ത് ഇടതു തീവ്രവാദം തടയുമെന്ന് അമിത്ഷാ ; കശ്മീരിന് പിന്നാലെ ബിജെപി സര്‍ക്കാരിന്റെ അടുത്ത ഉന്നം മാവോയിസ്റ്റുകളുടെ ഉന്മൂലനം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 27 August 2019

രാജ്യത്ത് ഇടതു തീവ്രവാദം തടയുമെന്ന് അമിത്ഷാ ; കശ്മീരിന് പിന്നാലെ ബിജെപി സര്‍ക്കാരിന്റെ അടുത്ത ഉന്നം മാവോയിസ്റ്റുകളുടെ ഉന്മൂലനം

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ഉന്നം മാവോയിസ്റ്റ് നക്‌സ്‌ലൈറ്റുകളുടെ ഉന്മൂലനമാണെന്ന സൂചനയുമായി ആഭ്യന്തര മന്ത്രി അമിത്ഷാ.

ഇടതു തീവ്രവാദം രാജ്യത്തിന്റെ വികസനം തടയുകയാണെന്നും ഇവരെ ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്നും അമിത്ഷാ വ്യക്തമാക്കി. ഇടതു തീവ്രവാദ പ്രവര്‍ത്തനം വിലയിരുത്താനായി വിളിച്ചു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇടതു തീവ്രവാദികളെ ഇല്ലാതാക്കുക ആര്‍എസ്എസിന്റെയും ബിജെപിയുടെയും നിലപാടാണ്. നരേന്ദ്രമോഡിയുടെ പുതിയ ഇന്ത്യയില്‍ ഇടതു തീവ്രവാദത്തിന് സ്ഥാനമില്ല.

പുതിയ ഇന്ത്യയില്‍ എല്ലായിടത്തും ഒരു പോലെ വികസനം എത്തിക്കുന്നതിന് ഇടതു തീവ്രവാദികള്‍ ഇല്ലാതാക്കേണ്ടതുണ്ട്. അവികസിത മേഖലകളില്‍ വികസനം തടയുകയാണ് ഇടതു തീവ്രവാദികള്‍ ചെയ്യുന്നത്. ജനങ്ങളെ അജ്ഞരാക്കി നില നിര്‍ത്തി തെറ്റായ വഴിയിലൂടെ നയിക്കുന്ന അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു. അമിത് ഷാ പറഞ്ഞു.

അര്‍ബന്‍ നക്‌സലുകളെ ഒതുക്കുമെന്നും ആഭ്യന്തരമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യുഎപിഎ നടപ്പാക്കിയതെന്നും പറഞ്ഞു. അര്‍ബന്‍ നക്‌സ്‌ലൈറ്റുകള്‍ക്ക് നേരെ നേരത്തേ ബിജെപി ആര്‍എസ്എസ് നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉന്നത തല യോഗത്തില്‍ മാവോ വാദ പ്രദേശങ്ങളായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നു പങ്കെടുത്തത്.



from mangalam.com https://ift.tt/32bZQdA
via IFTTT

No comments:

Post a Comment

Pages