കശ്മീരിന് വേണ്ടി ആവശ്യം വന്നാല്‍ യുദ്ധത്തിന് പോലും തയ്യാറാകും ; ഇമ്രാന്‍ഖാന്റെ വിരട്ടലിന് പിന്നാലെ പാക് വിദേശകാര്യമന്ത്രിയുടെ ഭീഷണിയും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 26 August 2019

കശ്മീരിന് വേണ്ടി ആവശ്യം വന്നാല്‍ യുദ്ധത്തിന് പോലും തയ്യാറാകും ; ഇമ്രാന്‍ഖാന്റെ വിരട്ടലിന് പിന്നാലെ പാക് വിദേശകാര്യമന്ത്രിയുടെ ഭീഷണിയും

ഇസ്‌ളാമാബാദ്: ആണവശക്തിയാണെന്ന ഇന്ത്യയെ വിരട്ടിയ പാക് പ്രധാനമന്ത്രിക്ക് പിന്നാലെ യുദ്ധത്തിന് പാകിസ്താന്‍ സജ്ജമാണെന്ന് ഭീഷണിപ്പെടുത്തി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും. എല്ലാത്തരം യുദ്ധങ്ങള്‍ക്കും പാകിസ്താന്‍ ഒരുക്കമാണെന്നും ജമ്മു കശ്മീരിന്റെ കാര്യത്തില്‍ എടുത്ത നിലപാടിലൂടെ മേഖലയില്‍ ഇന്ത്യ പ്രാദേശിക സമാധാനവും സ്ഥിരതയും അപകടത്തില്‍ ആക്കിയിരിക്കുകയാണെന്നും ഖുറേഷി പറഞ്ഞു.

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഏതറ്റം വരെയും പോകുമെന്ന് ഇന്നലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഷാ മെഹ്മുദ് ഖുറേഷിയും ഭീഷണി മുഴക്കി രംഗത്ത് വന്നത്. കശ്മീര്‍ മേഖലയില്‍ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ എന്തും ചെയ്യുമെന്നും എന്ന കാര്യത്തിന് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണെന്നും ഖുറേഷി പറഞ്ഞു. കശ്മീരിന്റെ അംബാസഡറായി അദ്ദേഹം സ്വയം പ്രഖ്യാപിച്ച ഇമ്രാന്‍ഖാന്‍ കശ്മീര്‍ ജനതയ്ക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ രാജ്യത്തോടായി നടത്തിയ പ്രഭാഷണത്തിലാണ് വ്യക്തമാക്കിയത്.

എല്ലാ രാജ്യാന്തര ചര്‍ച്ചകളിലും കശ്മീര്‍ വിഷയം ഉന്നയിക്കുമെന്ന് ഇമ്രാന്‍ വ്യക്തമാക്കി. കശ്മീരികള്‍ക്കു വേണ്ടി പോരാടും, അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി കശ്മീരിനു വേണ്ടിയുള്ള തുറുപ്പ്ചീട്ടാണു പ്രയോഗിച്ചതെന്നു ജമ്മു - കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ നടപടി പരാമര്‍ശിച്ച് ഇമ്രാന്‍ പറഞ്ഞു. പാക് പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ സമാധാനം കൊണ്ടുവരാനാണു ശ്രമിച്ചത്. ഇന്ത്യയുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചു. എന്നാല്‍, ഭീകരതയുടെ പേരില്‍ പാകിസ്താനെ കുറ്റപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചത്.

ഇനി ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ കാര്യമില്ല. അവരുടെ അജന്‍ഡ വ്യത്യസ്തമാണ്. ആര്‍.എസ്.എസ്. അജന്‍ഡയ്ക്കനുസരിച്ചാണ് ഇന്ത്യ ചലിക്കുന്നത്. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്കു കരുതല്‍ നല്‍കുന്ന ഭരണമാണു പാകിസ്താനിലേതെന്ന് ഇമ്രാന്‍ അവകാശപ്പെട്ടു. ലോകരാജ്യങ്ങള്‍ വിപണിയിലെ നേട്ടം പരിഗണിച്ചാണു നിലപാട് പ്രഖ്യാപിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം പാകിസ്താന്‍ ആണവശക്തിയാണെന്ന കാര്യം മറക്കരുതെന്ന മുന്നറിയിപ്പും നല്‍കി. ഇന്ത്യ യു.എന്‍. പ്രമേയങ്ങളെ ലംഘിച്ചിരിക്കുകയാണ്. നയതന്ത്ര തലത്തില്‍ തങ്ങള്‍ വിജയിച്ചതായും അദ്ദേഹം പറഞ്ഞു.

വലിയ രാജ്യങ്ങള്‍ സാമ്പത്തിക നേട്ടത്തിനായാണു നിലകൊള്ളുന്നത്. ഏതാനും മുസ്ലിം രാജ്യങ്ങള്‍ പാകിസ്താനൊപ്പം നില്‍ക്കാത്തത് സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്. അവര്‍ നിലപാട് മാറ്റും. ലോകം ഒപ്പംനിന്നാലും ഇല്ലെങ്കിലും കശ്മീരി ജനതയ്‌ക്കൊപ്പം പാകിസ്താനുണ്ടാകും. പാകിസ്താന് അണ്വായുധങ്ങളുള്ള കാര്യം ലോകം മറക്കരുത്. അണ്വായുധം ഉപയോഗിച്ചുള്ള യുദ്ധം ആര്‍ക്കും നേട്ടമാകില്ല. മേഖലയുടെ നാശത്തിനു വഴിവയ്ക്കും - അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2Zy6Fbq
via IFTTT

No comments:

Post a Comment

Pages