മോദി സാരിയുമായി ഒരു വര്‍ഷം കാത്തിരുന്നതിന് ശേഷം ലക്ഷ്മിക്ക് സ്വപ്നസാക്ഷാത്കാരം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 26 August 2019

മോദി സാരിയുമായി ഒരു വര്‍ഷം കാത്തിരുന്നതിന് ശേഷം ലക്ഷ്മിക്ക് സ്വപ്നസാക്ഷാത്കാരം

മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രത്യേകം നിര്‍മ്മിച്ച സാരിയുമായി ലക്ഷ്മിയുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. അതേ സാരിയുടുത്തു സാക്ഷാല്‍ നരേന്ദ്രമോദിക്കൊപ്പം ഫോട്ടോയെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അവര്‍.

മനാമയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയപ്പോഴാണ് ലക്ഷ്മി ഓടി അടുത്തുചെന്നത്. തന്റെ ചിത്രമുള്ള സാരി ബഹ്‌റൈനില്‍ കണ്ടപ്പോള്‍ പ്രധാനമന്ത്രിക്കും കൗതുകം അടക്കാനായില്ല.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന സമയത്ത് സൂറത്തില്‍ നിന്നു വരുത്തിയ ലിമിറ്റഡ് എഡിഷന്‍ സാരിയാണെന്നു ലക്ഷ്മി പ്രധാനമന്ത്രിയോട് പറഞ്ഞു. ഇതിനിടെ പ്രധാനമന്ത്രിക്ക് അടുത്തെത്തിയ സ്ത്രീക്കും സാരി നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചതായും ലിമിറ്റഡ് എഡിഷന്‍ ആയതിനാല്‍ ഇതേ സാരി ഡ്രൈക്ലീന്‍ ചെയ്തു സമ്മാനിക്കുമെന്നും ലക്ഷ്മി പറഞ്ഞു. ശ്രീനാഥ് ക്ഷേത്ര മാനേജിങ് കമ്മിറ്റി ചെയര്‍മാന്റെ സഹോദരനും വി.എം.ബ്രദേഴ്‌സ് കമ്പനി ഉടമയുമായ മുകേഷിന്റെ ഭാര്യയാണു ലക്ഷ്മി. ഏക മകന്‍ വിവേക് കാനഡിയിലാണ്.



from mangalam.com https://ift.tt/30CvAYR
via IFTTT

No comments:

Post a Comment

Pages