കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയില്‍ യുഡിഎഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് വിഭാഗം രഹസ്യ യോഗം ചേർന്നതിനെതിരേ ജോസ് വിഭാഗം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ യുഡിഎഫ് നേതാക്കള്‍ കോട്ടയത്ത് കോൺഗ്രസ് നേതൃയോഗം ചേരുമ്പോള്‍ ജോസഫ് വിഭാഗം മറ്റൊരു ഹോട്ടലില്‍ യോഗം ചേര്‍ന്നതിനെതിരേയാണ് ജോസ് കെ മാണി വിഭാഗം രംഗത്ത് വന്നത്. യുഡിഎഫിലുണ്ടാക്കിയ ധാരണ ജോസഫ് വിഭാഗം അട്ടിമറിച്ചെന്ന ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്.
പാർട്ടിയിലെ അധികാര തർക്കത്തിൽ കോടതി ഉത്തരവ് വരാന്‍ വൈകുന്നതോടെയാണ് യുഡിഎഫ് വിലക്ക് ലംഘിച്ച് പോലും ജോസഫ് വിഭാഗം യോഗം ചേര്‍ന്നത്. ഇത് ഗൂഡാലോചന നടത്താനാണെന്നും യുഡിഎഫിനോടുള്ള വിശ്വാസ വഞ്ചനയാണെന്നും ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കോണ്‍ഗ്രസ് നേതൃയോഗം നടക്കുന്നതിനിടെയായിരുന്നു ജോസഫ് വിഭാഗം നേതാക്കളും ഒത്തുകൂടിയത്. യോഗത്തിൽ പി ജെ ജോസഫ്, ടി യു കുരുവിള, മോൻസ് ജോസഫ്, സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോയി ഏബ്രഹാം തുടങ്ങിയ മുതിർന്ന നേതാക്കള്‍ പങ്കെടുത്തതായിട്ടാണ് വിവരം. പാലാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഇരുവിഭാഗവും നടത്തുന്ന തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
ഇരു കൂട്ടരും തമ്മില്‍ തര്‍ക്കിച്ച് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തരുതെന്ന് നേരത്തേ കോണ്‍ഗ്രസ് നേതാക്കള്‍ ഇരു വിഭാഗത്തിനും അന്ത്യശാസനം നല്‍കിയിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ കോണ്‍ഗ്രസ് നേതൃയോഗം ചേര്‍ന്നത്. യോഗത്തിൽ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് എന്നിവരും പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും യുഡിഎഫ് ഒറ്റക്കെട്ടായി ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് ഉമ്മൻചാണ്ടി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
from mangalam.com https://ift.tt/30GdJAb
via IFTTT
No comments:
Post a Comment