ആലിയയെ തനിക്കറിയില്ലെന്ന് ഗിബ്‌സ്, ബൗണ്ടറി കടത്തി ആലിയയുടെ മറുപടി; സിക്‌സര്‍ പറത്തി മറുപടി കൊടുത്ത് ഗിബ്‌സും; ട്വിറ്ററില്‍ വന്‍ ഹിറ്റ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 27 August 2019

ആലിയയെ തനിക്കറിയില്ലെന്ന് ഗിബ്‌സ്, ബൗണ്ടറി കടത്തി ആലിയയുടെ മറുപടി; സിക്‌സര്‍ പറത്തി മറുപടി കൊടുത്ത് ഗിബ്‌സും; ട്വിറ്ററില്‍ വന്‍ ഹിറ്റ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഷല്‍ ഗിബ്‌സിനെ അറിയാത്തവര്‍ ഉണ്ടാകില്ല. 14 വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റേന്തിയ ഇതിഹാസ താരം. ഇപ്പോള്‍ ബോളിവുഡ് നടി ആലിയ ഭട്ടും ഗിബ്‌സും തമ്മിലുള്ള ഒരു സംഭവമാണ് വൈറലായിരിക്കുന്നത്. ആലിയയ്ക്ക് ഗിബ്‌സിനെ ഇതുവരെ അറിയില്ലായിരുന്നു. ഇനി ഒരിക്കലും ഗിബ്‌സ് ആലിയയെ മറക്കുകയുമില്ല.

ഇന്നലെ ഗിബ്‌സ് ചെയ്ത ഒരു ട്വീറ്റിലാണ് സംഭവങ്ങളുടെ തുടക്കം. പതിവുപോലെ സാധാരണ ചെയ്യാറുള്ളത് പോലൊരു ട്വീറ്റ് ഇന്നലെ രാവിലെ ഗിബ്സ് ട്വീറ്റ് ചെയ്തു. അതിന് ട്വിറ്റര്‍ തന്നെ ലൈക്ക് ചെയ്തതോടെ താരം സന്തുഷ്ടനായി. തന്റെ സന്തോഷം പങ്കുവെക്കാനായി ഗിബ്സ് ഉപയോഗിച്ചത് ആലിയയുടെ ജിഫ് ആയിരുന്നു. ഇതോടെ ഗിബ്‌സിന്റെ ട്വിറ്ററില്‍ ഇന്ത്യക്കാര്‍ ഇരച്ചുകയറി. ആലിയയെ അറിയുമോ എന്നായിരുന്നു ചോദ്യങ്ങള്‍.

കമന്റിന്റെ എണ്ണം കൂടിവന്നതോടെ ഗിബ്‌സ് കമന്റിലെത്തി. എനിക്കിവരെ അറിയില്ലെന്ന് താരം പറഞ്ഞു. പിന്നാലെ നിങ്ങള്‍ ഒരു നടിയാണെന്ന് അറിയില്ലെന്ന് ആലിയയെ ടാഗ് ചെയ്ത് തന്നെ ഗിബ്ബ്സ് ട്വീറ്റ് ചെയ്തു. ഇതിന് ആലിയ തന്നെ മറുപടിയുമായെത്തി. തന്റെ തന്നെ ജിഫ് ഉപയോഗിച്ചായിരുന്നു ആലിയയുടെ മറുപടി. ക്രിക്കറ്റിലെ ഫോര്‍ സിഗ്‌നലിന്റെ ജിഫായിരുന്നു താരത്തിന്റെ മറുപടി. ഇതിനും ഗിബ്ബ്സ് മറുപടി നല്‍കി. ഞാന്‍ ഡീല്‍ ചെയ്യുന്നത് സിക്സിലൂടെയാണ് ഫോറിലൂടെയല്ലെന്നായിരുന്നു ഗിബ്ബ്സിന്റെ മറുപടി.



from mangalam.com https://ift.tt/32egbhT
via IFTTT

No comments:

Post a Comment

Pages