കൊലപാതകങ്ങള്‍ പേര് ചീത്തയാക്കുന്നു ; കണ്ണൂര്‍ സിപിഎമ്മില്‍ ക്വട്ടേഷന്‍ ഗുണ്ടകളെ ഒതുക്കാന്‍ പാര്‍ട്ടിക്‌ളാസ്സ് ; അക്രമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും പ്രകോപനങ്ങളില്‍ വീഴരുതെന്നും നിര്‍ദ്ദേശം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 28 August 2019

കൊലപാതകങ്ങള്‍ പേര് ചീത്തയാക്കുന്നു ; കണ്ണൂര്‍ സിപിഎമ്മില്‍ ക്വട്ടേഷന്‍ ഗുണ്ടകളെ ഒതുക്കാന്‍ പാര്‍ട്ടിക്‌ളാസ്സ് ; അക്രമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും പ്രകോപനങ്ങളില്‍ വീഴരുതെന്നും നിര്‍ദ്ദേശം

കണ്ണൂര്‍: ക്വട്ടേഷന്‍ ഗുണ്ടകള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്ന സിപിഎം അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിക്‌ളാസ്സ് നല്‍കുന്നു. കണ്ണൂരിലെയും കാസര്‍ഗോട്ടെയും പരമ്പര കൊലപാതകങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുമുള്ള പ്രകോപനങ്ങളിലോ അക്രമ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി അണികള്‍ പങ്കാളികളാകരുതെന്നാണ് കര്‍ശന നിര്‍ദേശം.

കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളില്‍ ഗുണ്ടകള്‍ പിടിമുറുക്കുന്നതായുള്ള ആക്ഷേപം നേരത്തേ നേതൃത്വം തന്നെ ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയൂം പാര്‍ട്ടി സെക്രട്ടറിയുമെല്ലാം ഇതിനെതിരേ രംഗത്ത് വന്നതോടെയാണ് ശുദ്ധികലശത്തിന് സിപിഎം ഒരുങ്ങിയത്. ജനങ്ങളോടുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നടക്കുന്ന തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നു മേഖലാ യോഗങ്ങളില്‍ കര്‍ശന നിര്‍ദേശം തന്നെ നല്‍കുകയാണ്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നേരത്തേ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വിഷയമുന്നയിച്ചു. ക്രിമിനലുകളെ വളര്‍ത്തുന്നതില്‍ മുതിര്‍ന്നനേതാക്കളുടെ ഇടപെടലുമുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ജയിലിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കമുള്ള റെയ്ഡുകള്‍ പോലും നടത്തിയത് പാര്‍ട്ടിയെ അറിയിച്ച ശേഷമായിരുന്നു .

കണ്ണൂരിലെയും കാസര്‍ഗോട്ടെയും കൊലപാതക സംഭവങ്ങളും അക്രമങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊണ്ടുവന്ന ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിലും കണ്ണൂര്‍ മോഡല്‍ പ്രതിഫലിച്ചത് സിപിഎമ്മിനെ വിയര്‍പ്പിച്ചിരുന്നു. ഇതാണ് തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ അക്രമരാഷ്ര്ടീയവും മുഖ്യ അജണ്ഡയായി കയറിപ്പറ്റാന്‍ കാരണം. രണ്ടു മാസത്തിനിടെ രണ്ടാംതവണയാണ് അക്രമരാഷ്ര്ടീയം ജില്ലാഘടകങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. നേരത്തേ ജനങ്ങളുമായി കൂടുതല്‍ അടുക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് പ്രവര്‍ത്തകര്‍ കടക്കണമെന്ന് തെറ്റുതിരുത്തല്‍ രേഖയില്‍ പറഞ്ഞിരുന്നു.

സംഭാവന നല്‍കാത്തവരെ ശത്രുക്കളായിക്കണ്ട് അവഹേളിക്കുക, ഒറ്റപ്പെടുത്തുക, പ്രതികാര നടപടികള്‍ നടത്തുക തുടങ്ങിയ രീതികള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എതിര്‍വാദം ഉന്നയിക്കുന്നവരോട് പോലും ശാന്തമായി പെരുമാറണമെന്നും വിമര്‍ശന വേളകളെ തെറ്റിദ്ധാരണ തിരുത്തി ആശയ പ്രചരണ വേദിയാക്കി മാറ്റണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പുതിയ പെരുമാറ്റച്ചട്ടം സംബന്ധിച്ച പാര്‍ട്ടി ക്‌ളാസ്സുകള്‍ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍, ലോക്കല്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടം പാര്‍ട്ടി ക്ലാസ്.



from mangalam.com https://ift.tt/2ZxBGwj
via IFTTT

No comments:

Post a Comment

Pages