വി.മുരളീധരന്‍ ഇന്ന് അര്‍ജന്റീനയിലേക്ക്; നയതന്ത്ര വാണിജ്യ മേഖലകളില്‍ കൂടിക്കാഴ്ചകള്‍ നടത്തും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 27 August 2019

വി.മുരളീധരന്‍ ഇന്ന് അര്‍ജന്റീനയിലേക്ക്; നയതന്ത്ര വാണിജ്യ മേഖലകളില്‍ കൂടിക്കാഴ്ചകള്‍ നടത്തും

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇന്ന് അര്‍ജന്റീനയിലെത്തും. ലാറ്റിനമേരിക്കല്‍ യാത്രയിലായിരിക്കുന്ന മുരളീധരന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് അര്‍ജന്റീനയില്‍ എത്തുന്നത്. നയതന്ത്ര, വാണിജ്യ, വ്യവസായ മേഖലകളില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തുന്ന മുരളീധരന്‍ അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെയും കാണുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ യാത്രാവിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റി​ന്റെ പൂര്‍ണ്ണരൂപം:

ഇന്ന് അർജന്റീനയിലെത്തുന്നു. ലാറ്റിൻ അമേരിക്കൻ യാത്രയുടെ അവസാന ഘട്ടം... മറഡോണയുടെയും മെസ്സിയുടേയും നാടായ അർജന്റീനയിൽ...
ഫുട്ബോൾ നമ്മളെ ഈ രാജ്യവുമായി നേരത്തേ അടുപ്പിച്ചതാണ്. പോപ് ഫ്രാൻസിസിന്റെ ജന്മദേശം. 90 ശതമാനവും ക്രിസ്ത്യൻ മതസ്ഥരാണെങ്കിലും ഫുട്ബോൾ തന്നെയാണ് ഇവിടുത്തെ മതം എന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം കേരളീയർ. ഭൂമിയിൽ ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ആരാധകർ ഒരു പക്ഷെ കേരളത്തിലായിരിക്കും. ലാറ്റിനമേരിക്കൻ ഭാവം സംസ്കാരത്തിൽ തന്നെ ദർശിക്കാനാകുന്ന ഒരു ജനതയാണ് അർജന്റീനയിലുള്ളത്.

ഇന്ത്യ-അർജന്റീന ബന്ധം സൗഹാർദ്ദപരവും രാഷ്ട്രീയ,സാമ്പത്തിക, ശാസ്ത്രീയ,സാംസ്കാരികപരവുമായ ബൃഹത്തായ പശ്ചാത്തലത്തിൽ വിവിധ തലത്തിൽ സഹകരിച്ച് നിലനിൽക്കുന്ന ബന്ധമാണ്. അന്റാർട്ടിക്ക് ഗവേഷണം ഉൾപ്പടെയുള്ള മേഖലകളിൽ സങ്കേതിക സഹകരണവും നിലനിൽക്കുന്നു.

വരുന്ന ദിവസങ്ങളിൽ അർജന്റീനയിൽ വിവിധ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന കൂടിക്കാഴ്ചകളുണ്ട്. നയതന്ത്ര തലത്തിലും വ്യാവസായിക വാണിജ്യമേഖലകളിലുമൊക്കെ ബന്ധപ്പെടുന്ന കൂടിക്കാഴ്ചകളോടൊപ്പം ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

#Argentina #IndiaArgentinaRelations #MinistryofExternalAffairs #NarendraModi



from mangalam.com https://ift.tt/2Zy2sR4
via IFTTT

No comments:

Post a Comment

Pages