നിഷയുടെ പേര് പരിഗണിച്ചപ്പോള്‍ തര്‍ക്കം രൂക്ഷം ; പാലായില്‍ കേരളാകോണ്‍ഗ്രസ് മാണികുടുംബത്തില്‍ നിന്നുള്ള മറ്റൊരാളെ തപ്പുന്നു ; കെ. എം. മാണിയുടെ രണ്ടാമത്തെ മകള്‍ സാലി ജോസഫിന്റെ പേരും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 28 August 2019

നിഷയുടെ പേര് പരിഗണിച്ചപ്പോള്‍ തര്‍ക്കം രൂക്ഷം ; പാലായില്‍ കേരളാകോണ്‍ഗ്രസ് മാണികുടുംബത്തില്‍ നിന്നുള്ള മറ്റൊരാളെ തപ്പുന്നു ; കെ. എം. മാണിയുടെ രണ്ടാമത്തെ മകള്‍ സാലി ജോസഫിന്റെ പേരും

കൊച്ചി: പാലായിലെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയെച്ചൊല്ലിയുളള തര്‍ക്കങ്ങള്‍ക്കിടെ കെ.എം. മാണിയുടെ രണ്ടാമത്തെ മകള്‍ സാലി ജോസഫിന്റെ പേരും പാര്‍ട്ടികേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. കെ.എം. മാണിയുടെ കുടുംബത്തില്‍നിന്നു തന്നെ ഒരാള്‍ മത്സരിക്കണമെന്ന വാദം വീണ്ടും സജീവമായതോടെയാണിത്. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി. ജോസഫ് മേനാച്ചേരിയുടെ ഭാര്യയായ സാലി പഠനകാലത്ത് കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും വിദ്യര്‍ഥി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ്. നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസ്(എം) മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ഇ.ജെ. ആഗസ്തിയുടെ പേരാണ് പ്രധാനമായും പരിഗണിച്ചത്. ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റും പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളത്തിന്റെയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി ഉഴുത്തുവാലിന്റെയും പേരുകളും പരിഗണിക്കപ്പെട്ടു.

ഇതിനിടെയാണ് കെ.എം. മാണിയും പാലായുമായുള്ള ബന്ധം െവെകാരികമാണെന്നും മാണിയുടെ കുടുംബത്തില്‍ നിന്നുളള ഒരാള്‍ തന്നെ മത്സരിക്കണമെന്നുമുളള അഭിപ്രായം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നത്. ആദ്യം നിഷാ ജോസ് കെ. മാണിയുടെ പേര് സജീവചര്‍ച്ചയായെങ്കിലും ജോസഫ്-ജോസ് വിഭാഗങ്ങളുടെ തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിഷയ്ക്കു പകരം കുടുംബത്തില്‍നിന്നു മറ്റൊരാളെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെച്ചൊല്ലിയുളള തര്‍ക്കത്തില്‍ തീര്‍പ്പാകാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥിക്കു ചിഹ്നം അനുവദിക്കാനുളള അവകാശം നിലവില്‍ പി.ജെ. ജോസഫിനാണ്. അതുകൊണ്ടു തന്നെ, ജോസഫിന്റെ താല്‍പര്യം കൂടി കണക്കിലെടുത്തുളള സ്ഥാനാര്‍ഥിനിര്‍ണയമാണ് യു.ഡി.എഫ്. നേതൃത്വം താല്‍പര്യപ്പെടുന്നത്. അതിനിടയില്‍ ഇടതു സ്ഥാനാര്‍ത്ഥിയു​െ​ട കാര്യത്തില്‍ തീരുമാനമായി.

മാണി സി. കാപ്പന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. എന്‍.സി.പി നേതൃയോഗത്തിന്റെ തീരുമാനം എല്‍.ഡി.എഫും അംഗീകരിച്ചു. പ്രചാരണം ഉടന്‍ തുടങ്ങും. സെപ്റ്റംബര്‍ നാലിന് പാലായില്‍ നടക്കുന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പു തള്ളിയാണ് മാണി സി. കാപ്പനെ സ്ഥാനാര്‍ഥിയാക്കുന്നത്. അദ്ദേഹത്തിനെതിരേ എന്‍.സി.പി. സംസ്ഥാന നിര്‍വാഹകസമിതിയംഗം സാബു ഏബ്രഹാം നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.



from mangalam.com https://ift.tt/2UaHt5O
via IFTTT

No comments:

Post a Comment

Pages