സില്‍വര്‍ ലൈന്‍ പദ്ധതി : ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്‌ഥാന സര്‍ക്കാരിനുണ്ടെന്നു കേന്ദ്രം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 7 January 2022

സില്‍വര്‍ ലൈന്‍ പദ്ധതി : ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്‌ഥാന സര്‍ക്കാരിനുണ്ടെന്നു കേന്ദ്രം

കൊച്ചി: കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിനുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 2013 ലെ നിയമമനുസരിച്ചു ഭൂമിയെറ്റെടുക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു അനുമതിയുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രത്തിന്റെയും റെയില്‍വേയുടെയും അനുമതിയില്ലാതെയാണ് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കുന്നതെന്നു ചൂണ്ടിക്കാട്ടി നല്‍കിയ വിവിധ ഹര്‍ജികളിലാണ്
കേന്ദ്ര റെയില്‍വേ മന്ത്രാലയം വിശദീകരണം ബോധിപ്പിച്ചത്.

പദ്ധതിക്ക് തത്വത്തില്‍ അനുമതി ഉണ്ടന്നും കെ-റെയില്‍ റെയില്‍വേയും സംസ്ഥാനവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണന്നും റെയില്‍വേ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ കേന്ദ്ര പദ്ധതിയാണന്നും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലന്നും ചുണ്ടിക്കാട്ടി കോട്ടയം ജില്ലക്കാരായ ഏഴ് ഭൂഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് എന്‍.നഗരേഷ് പരിഗണിച്ചത്.

ഹര്‍ജിയിലെ വാദം അംഗീകരിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയല്ലാത്ത അവസരത്തിലും സംസ്ഥാന സര്‍ക്കാരിന് നടപടിയുമായി മുന്നോട്ട് പോകാനാവുമെന്നും റെയില്‍വേ വ്യക്തമാക്കി. മാത്രമല്ല ദക്ഷിണ റെയില്‍വേക്ക് നിലവില്‍ ഇത്തരത്തിലുള്ള പദ്ധതികളില്ലെന്നും റെയില്‍വേ മന്ത്രാലയം കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉത്തരവു നിയമപരമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്.



from mangalam.com https://ift.tt/3zAowhL
via IFTTT

No comments:

Post a Comment

Pages