Pages

Wednesday, 5 January 2022

ഹെലികോപ്റ്റര്‍ ദുരന്തം,പ്രതിരോധ മന്ത്രിയോട് വ്യോമസേന വിശദീകരിക്കും

ന്യൂഡല്‍ഹി: 2021 ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ബിപിന്‍ റാവത്ത്, ഭാര്യ മധുലിക എന്നിവരുള്‍പ്പെടെ 14 പേരാണു മരിച്ചത്.

രാജ്യത്തെ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് വിശദീകരിക്കും. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ മൂന്നു സേനകളും സംയുക്തമായാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്.

അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യോമസേനയോ സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



from mangalam.com https://ift.tt/3G266J1
via IFTTT

No comments:

Post a Comment