ന്യുഡല്‍ഹി: മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ (ഫോറിന്‍ കോണ്‍ട്രിബ്യുഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കി. 2026 അവസാനം വരെയാണ് പുതിയ ലൈസന്‍സ്.
രണ്ടാഴ്ച മുന്‍പ് രജിസ്‌ട്രേഷന്‍ അവസാനിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കിയിരുന്നില്ല. ഇത് വലിയ ചര്‍ച്ചയായിരുന്നു. സഭ നല്‍കിയ അപേക്ഷ പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് പുതുക്കി നല്‍കി. ഇതോടെ പഴയ പോലെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും സഭയ്ക്ക് കഴിയും.
കൊല്‍ക്കൊത്ത ആസ്ഥാനമായ സഭയുടെ 147120001 എന്ന രജിസ്‌ട്രേഷന്‍ ഈ മാസം ആറിനാണ് പുതുക്കിയത്. ജനുവരി ഒന്നു മുതല്‍ പ്രാബല്യമുണ്ട്. 2026 ഡിസംബര്‍ 31 വരെയാണ് രജിസ്‌ട്രേഷന്‍. രാജ്യത്ത് വിദേശ സംഭാവന സ്വീകരിക്കുന്ന 16,908 സംഘടനകളുണ്ടെന്നും അതില്‍ ഒന്നു മാത്രമാണ് മിഷണറീസ് ഓഫ് ചാരിറ്റി എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
from mangalam.com https://ift.tt/3GeV5V2
via IFTTT
No comments:
Post a Comment