Pages

Friday, 7 January 2022

റിപ്പബ്ലിക് ദിനം, തിരഞ്ഞെടുപ്പ്... ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ്

ന്യുഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിവിധ ഏജന്‍സികള്‍. തിരഞ്ഞെടുപ്പ് അടുത്തതും റിപ്പബ്ലിക് ദിനവും പ്രമാണിച്ചാണ് മുന്നറിയിപ്പ്. വിവിധ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള സുരക്ഷാ സേനകള്‍ക്ക് ജാഗ്രതപാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരക്കേറിയ മാര്‍ക്കറ്റുകളും സ്ഥലങ്ങളും മാത്രമല്ല പ്രധാന നേതാക്കളെയും സുരക്ഷാ സേനകളുടെ കാമ്പസുകളുമായിരിക്കും ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുള്‍, മതപരമായ കേന്ദ്രങ്ങള്‍, സുപ്രധാന മന്ദിരങ്ങള്‍ എന്നിവ ലക്ഷ്യമിട്ടേക്കാമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സിസിടിവികള്‍ എല്ലായ്‌പ്പോഴും പരിശോധിക്കണമെന്നും അതിനുള്ള സാങ്കേതിക വിദഗ്ധര്‍ എല്ലാ സമയവും സജ്ജമായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡോഗ് സ്‌ക്വാഡും വൈദ്യ സംഘവും സജ്ജമായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.



from mangalam.com https://ift.tt/3t1H3Cl
via IFTTT

No comments:

Post a Comment