Pages

Sunday, 9 January 2022

ഗുജറാത്ത് തീരത്ത് 10 ജീവനക്കാരുമായി എത്തിയ പാക്ക് ബോട്ട് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ 10 ജീവനക്കാരുമായി എത്തിയ പാക്കിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്(ഐസിജി) പിടികൂടി. യാസീന്‍ എന്ന പേരിലുളള ബോട്ടാണ് ജീവനക്കാരെ ചോദ്യംചെയ്യലിനായി പേര്‍ബന്തറിലേക്ക് മാറ്റി. ഗുജറാത്ത് തീരം വഴി ലഹരി കടത്താന്‍ ഇത്തരം ബോട്ടുകള്‍ ഉപയോഗിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15 ഗുജറാത്ത് തീരത്ത് 12 ജീവനക്കാരുമായി എത്തിയ പാക്ക് ബോട്ട് ഐസിജി പിടികൂടിയിരുന്നു. ഡിസംബര്‍ 20ന്, 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി ആറു ജീവനക്കാരുമായെത്തിയ പാക്ക് മത്സ്യബന്ധന ബോട്ടും ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയിരുന്നു.



from mangalam.com https://ift.tt/3GdUDq2
via IFTTT

No comments:

Post a Comment