സ്കൂൾ തുറന്നാലും ആദ്യ ആഴ്ചകളിൽ ക്ലാസ് ഒന്നോ രണ്ടോ മണിക്കൂർ മാത്രം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 20 September 2021

സ്കൂൾ തുറന്നാലും ആദ്യ ആഴ്ചകളിൽ ക്ലാസ് ഒന്നോ രണ്ടോ മണിക്കൂർ മാത്രം

തിരുവനന്തപുരം: സ്കൂൾ നവംബർ ഒന്നിന് തുറന്നാലും ആദ്യ ആഴ്ചകളിൽ ക്ലാസ് ഒന്നോ രണ്ടോ മണിക്കൂർ മാത്രം മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈർഘ്യം കൂട്ടും.

അതേസമയം കുട്ടികൾക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക കൂടുതലും പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലാണ്. വാക്സീൻ ആയിട്ടില്ല. മുഴുവൻ സമയവും മാസ്ക് ഇടുമോ എന്ന് ഉറപ്പില്ല, കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ കുഞ്ഞുങ്ങൾക്കിടയിലെ സാമൂഹ്യ അകലമെല്ലാം പ്രശ്നമാണ്.

സ്കൂളുകൾ വൃത്തിയാക്കുന്നതിലടക്കം രാഷ്ട്രീയപ്പാർട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും സഹായം ഉറപ്പാക്കാനാണ് ശ്രമം.

പ്രൈമറി മുതൽ മേലോട്ടുള്ള ക്ലാസുകളിൽ മുഴുവൻ പിരീയഡും ക്ലാസ് ആദ്യഘട്ടത്തിൽ വേണ്ട എന്നതാണ് ഇപ്പോഴത്തെ ആലോചന. ഷിഫ്റ്റ്, പീരിയഡ്, യാത്രാ സൗകര്യം എല്ലാറ്റിലും വിശദമായ ചർച്ചക്ക് ശേഷമാകും അന്തിമതീരുമാനം.



from mangalam.com https://ift.tt/2VV6J5r
via IFTTT

No comments:

Post a Comment

Pages