Pages

▼

Saturday, 18 September 2021

സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി?; സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്താന്‍ നീക്കം

സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് ബിജെപിയെ പിടിച്ചുയര്‍ത്താന്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. സമീപകാലത്ത് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന ബിജെപിയില്‍ ആറ് മാസത്തിനുള്ളില്‍# അഴിച്ചുപണി ഉണ്ടാകുമെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുയര്‍ന്ന ഫണ്ടു വിവാദത്തെ തുടര്‍ന്നാണ് മാറി ചിന്തിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് പ്രേരണയായത്. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുടേത് അടക്കമുള്ളവരുടെ പിന്തുണയുണ്ട്. പാല ബിഷപ്പിനെ സുരേഷ് ഗോപി സന്ദര്‍ശിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് സൂചന. ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

പാര്‍ട്ടിയില്‍ ഉടന്‍ നേതൃമാറ്റമുണ്ടായില്ലെങ്കിലും ആറുമാസത്തിനുള്ളില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അഴിച്ചുപണിയില്‍ നേതൃസ്ഥാനത്തേക്കും സുരേഷ് ഗോപിയെ പരിഗണിച്ചേക്കും. മികച്ച നേതാക്കളില്ലാത്തതും, അധികാരത്തിലെത്തുമെന്നുള്ള പ്രതീക്ഷ നല്‍കാന്‍ കഴിയാത്തതുമാണ് മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെത്താന്‍ തടസമെന്നുമാണ് ആര്‍.എസ്.എസ്. കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.



from mangalam.com https://ift.tt/3zo5sl4
via IFTTT

No comments:

Post a Comment