Pages

Wednesday, 19 May 2021

ചരിത്രപ്രതിജ്‌ഞ ഇന്ന്‌, ട്വിസ്‌റ്റുകളോടെ ക്ലൈമാക്‌സ് ; രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന്‌ അധികാരമേല്‍ക്കും

തിരുവനന്തപുരം : ടീം സെലക്ഷനിലെ സമ്പൂര്‍ണമേധാവിത്വം വകുപ്പുവിഭജനത്തിലും തുടര്‍ന്ന്‌ ക്യാപ്‌റ്റന്‍ പിണറായി. തുടര്‍ഭരണമെന്ന ചരിത്രംകുറിച്ച്‌, രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനു മുന്നില്‍ സത്യപ്രതിജ്‌ഞചെയ്‌ത്‌ അധികാരമേല്‍ക്കും. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ ട്വിസ്‌റ്റ്‌ മന്ത്രിമാരെ നിശ്‌ചയിച്ചതിലും വകുപ്പുവിഭജനമെന്ന കൈ്ലമാക്‌സിലും സി.പി.എം. നിലനിര്‍ത്തിയപ്പോള്‍ അഭ്യൂഹങ്ങളേറെയും കാറ്റില്‍പറന്നു. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിലാണു നിയുക്‌തമന്ത്രിമാരുെട വകുപ്പുകളില്‍ ധാരണയായത്‌.

അപ്രതീക്ഷിതമായി മന്ത്രിപ്പട്ടികയ്‌ക്കു പുറത്തായ കെ.കെ. ശൈലജയ്‌ക്കു പകരം ആറന്മുളയില്‍നിന്നു ജയിച്ച വീണാ ജോര്‍ജ്‌ ആരോഗ്യവകുപ്പിനെ നയിക്കും. നിയമസഭയിലെ കന്നിക്കാരനായ പി.എ. മുഹമ്മദ്‌ റിയാസിനു സുപ്രധാനവകുപ്പായ പൊതുമരാമത്തിനൊപ്പം ടൂറിസവും നല്‍കുമെന്നു സൂചന.
പൊതുഭരണത്തിനൊപ്പം ആഭ്യന്തരം, വിജിലന്‍സ്‌, ഐടി വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ കൈകാര്യം ചെയ്യും. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദനു തദ്ദേശസ്വയംഭരണം/എക്‌സൈസ്‌ വകുപ്പുകള്‍ നല്‍കിയപ്പോള്‍, മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്‌ണന്‍ പട്ടികജാതി-വര്‍ഗ, പിന്നാക്കക്ഷേമവകുപ്പുകള്‍ക്കു പുറമേ ദേവസ്വത്തിന്റെയും പാര്‍ലമെന്ററികാര്യവകുപ്പിന്റെയും ചുമതല വഹിക്കും.

1996-ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലും അദ്ദേഹം പട്ടികജാതി-വര്‍ഗക്ഷേമവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്നു. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം കെ.എന്‍. ബാലഗോപാലാണു പുതിയ ധനമന്ത്രി. മറ്റൊരു സെക്രട്ടേറിയറ്റ്‌ അംഗം പി. രാജീവിനു വ്യവസായ, നിയമവകുപ്പുകള്‍ ലഭിക്കും. കാലങ്ങളായി സി.പി.എം. െകെകാര്യം ചെയ്‌തിരുന്ന െവെദ്യുതിവകുപ്പ്‌ ജനതാദളി(എസി)ലെ കെ. കൃഷ്‌ണന്‍കുട്ടിക്കു വിട്ടുനല്‍കിയതും അപ്രതീക്ഷിതനീക്കമായി. ഉന്നതവിദ്യാഭ്യാസവകുപ്പ്‌ ഡോ. ആര്‍. ബിന്ദുവിനും പൊതുവിദ്യാഭ്യാസവകുപ്പ്‌ വി. ശിവന്‍കുട്ടിക്കുമാണ്‌.

ഗതാഗതം, വനം, ജലവിഭവവകുപ്പുകള്‍ വിവിധ കക്ഷികള്‍ വച്ചുമാറുന്ന തരത്തിലാണു വിഭജനം. ജലവിഭവവകുപ്പ്‌ കേരള കോണ്‍ഗ്രസി(എം)ലെ റോഷി അഗസ്‌റ്റിനും ഗതാഗതം ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിനും നല്‍കും. കഴിഞ്ഞ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ്‌ കൈകാര്യംചെയ്‌ത എന്‍.സി.പിയിലെ എ.കെ. ശശീന്ദ്രന്‌ ഇക്കുറി വനംവകുപ്പാണ്‌. ഇതിനെതിരേ ടി.പി. പീതാംബരന്‍ ഉള്‍പ്പെടെ ചിലര്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും പുതുതായി നിയമിക്കപ്പെട്ട എന്‍.സി.പി. സംസ്‌ഥാനാധ്യക്ഷന്‍ പി.സി. ചാക്കോ വകുപ്പ്‌ സ്വീകാര്യമാണെന്നു പ്രഖ്യാപിച്ചു.

2006 മുതല്‍ സി.പി.ഐ. കൈകാര്യം ചെയ്‌തുവരുന്ന വനംവകുപ്പ്‌ അവര്‍ വിട്ടുനല്‍കിയതിനേത്തുടര്‍ന്നാണ്‌ എന്‍.സി.പിക്കു നല്‍കിയത്‌. തുറമുഖം, പുരാവസ്‌തു, മ്യൂസിയം വകുപ്പുകള്‍ ഐ.എന്‍.എല്‍. പ്രതിനിധി അഹമ്മദ്‌ ദേവര്‍കോവിലിനാണ്‌. ഇന്ന്‌ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞയ്‌ക്കുശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഒപ്പിട്ട്‌ ഗവര്‍ണര്‍ക്ക്‌ അയയ്‌ക്കും. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ വിജ്‌ഞാപനമിറങ്ങും.

മന്ത്രിമാരും വകുപ്പുകളും

സി.പി.എം.

പിണറായി വിജയന്‍: പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്‌, ഐടി.

എം.വി. ഗോവിന്ദന്‍: തദ്ദേശസ്വയംഭരണം, എക്‌സൈസ്‌.

കെ. രാധാകൃഷ്‌ണന്‍: ദേവസ്വം, പിന്നാക്ക, പട്ടികജാതി-വര്‍ഗക്ഷേമം, പാര്‍ലമെന്ററി കാര്യം.

കെ.എന്‍. ബാലഗോപാല്‍: ധനകാര്യം.

പി. രാജീവ്‌: വ്യവസായം, നിയമം.

വീണാ ജോര്‍ജ്‌: ആരോഗ്യം, സാമൂഹികനീതി, വനിതാശാക്‌തീകരണം.

വി.എന്‍. വാസവന്‍: സഹകരണം, രജിസ്‌ട്രേഷന്‍.

സജി ചെറിയാന്‍: ഫിഷറീസ്‌, സാംസ്‌കാരികം.

മുഹമ്മദ്‌ റിയാസ്‌: പൊതുമരാമത്ത്‌, ടൂറിസം

വി. ശിവന്‍കുട്ടി: പൊതുവിദ്യാഭ്യാസം, തൊഴില്‍.

ഡോ: ആര്‍. ബിന്ദു: ഉന്നതവിദ്യാഭ്യാസം

വി. അബ്‌ദുറഹിമാന്‍: പ്രവാസികാര്യം, ന്യൂനപക്ഷക്ഷേമം.

സി.പി.ഐ.

കെ. രാജന്‍: റവന്യൂ

പി. പ്രസാദ്‌: കൃഷി

ജി.ആര്‍. അനില്‍: ഭക്ഷ്യം, പൊതുവിതരണം.

ജെ. ചിഞ്ചുറാണി: മൃഗസംരക്ഷണം, ക്ഷീരവികസനം.

മറ്റ്‌ ഘടകകക്ഷികള്‍

റോഷി അഗസ്‌റ്റിന്‍ (കേരളാ കോണ്‍ഗ്രസ്‌-എം): ജലവിഭവം

കെ. കൃഷ്‌ണന്‍കുട്ടി (ജെ.ഡി.യു): വൈദ്യുതി

എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി): വനം

ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്‌): ഗതാഗതം

അഹമ്മദ്‌ ദേവര്‍കോവില്‍ (ഐ.എന്‍.എല്‍): തുറമുഖം, പുരാവസ്‌തു, മ്യൂസിയം.



from mangalam.com https://ift.tt/3whyxgQ
via IFTTT

No comments:

Post a Comment