Pages

Saturday, 22 May 2021

സൗമ്യക്ക് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രായേൽ

ചെറുതോണി : ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രയേൽ.  ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.

സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. 'സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു. സൗമ്യയുടെ കുഞ്ഞിനേയും ഇസ്രായേൽ സംരക്ഷിക്കും. ' അദ്ദേഹം പറഞ്ഞു.

തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭർതൃ സഹോദരി ഇസ്രയേലിലുള്ള ഷെർലി പറഞ്ഞു.



from mangalam.com https://ift.tt/2Sj2oGW
via IFTTT

No comments:

Post a Comment