Pages

Thursday, 20 May 2021

ഗാസ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം ; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും ഹമാസും

ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ ഗാസ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. പാലസ്ഥീന് മേല്‍ പത്തു ദിവസമായി നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു. വെള്ളിയാഴ്ച്ച വെളുപ്പിന് രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് അറിയിപ്പ്. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചു. ഇസ്രായേലിന് പിന്നാലെ ഹമാസും തീരുമാനം അംഗീകരിച്ചു.

ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ലക്ഷ്യം കാണും വരെ ആക്രമണം തുടരുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. എന്നാല്‍ ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല ഇസ്രായേല്‍ മന്ത്രിസഭ ഐക്യകണ്ഠേന അംഗീകരിച്ചു വെടിനിര്‍ത്തലിന് സന്നദ്ധരാണെന്ന് അറിയിക്കുകയായിരുന്നു.

പലസ്തീനെതിരെ പതിനൊന്ന് ദിവസമായി ഗാസയില്‍ നടത്തിവന്ന ആക്രമണങ്ങളില്‍ 232 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു. 1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നു. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.

മെയ് 10 ന് തുടങ്ങിയ യുദ്ധം ഗസ്സയെ പൂര്‍ണമായും തകര്‍ത്തു. 90,000 നിലവില്‍ താമസകേന്ദ്രങ്ങള്‍ വിട്ട് ഓടിപ്പോയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 66,000 പേര്‍ യുഎന്നിന്റെ സ്കൂളുകളിലും 25000 പേര്‍ ബന്ധുവീടുകളിലും അഭയം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഗാസയില്‍ 160 പേരെ മരിച്ചിട്ടുള്ളൂ എന്നാണ്ഇസ്രായേല്‍ പറയുന്നത്. അല്‍ അക്സാ മോസ്ക്കിന് സമീപത്ത് നടന്ന പ്രതിഷേധത്തിന് നേരെ നടന്ന വെടിവെയ്പാണ് ഏറ്റവും പുതിയ പ്രശ്നത്തിലേക്ക് ഇരു വിഭാഗങ്ങളെയും തള്ളിവിട്ടത്. ഈജിപ്തിന് പുറമേ ഖത്തറും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.



from mangalam.com https://ift.tt/3hJdhwy
via IFTTT

No comments:

Post a Comment