Pages

Saturday, 15 May 2021

കോവിഡ് ബാധിച്ച് മകന്‍ മരിച്ചു; പ്രാര്‍ത്ഥന ചടങ്ങിനിടെ അമ്മയ്ക്കും അന്ത്യം

അങ്കമാലി: കോവിഡ് ബാധിച്ച് മരിച്ച മകന്റെ പ്രാര്‍ത്ഥന ചടങ്ങിനിടെ മാതാവും മരിച്ചു. മൂക്കന്നൂര്‍ പറവട്ടി പരേതനായ മത്തായിയുടെ മകന്‍ മാത്തുക്കുട്ടി(64) യാണ് ഇന്നലെ മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയായിരുന്നു ഇന്നലെ രാവിലെ മാത്തുക്കുട്ടി മരിച്ചത്. മകന്റെ സംസ്‌കാര ചടങ്ങിന് ശേഷം ഒന്നരയോടെ ശോശാമ്മയും മരിക്കുകയായിരുന്നു. 90കാരിയായ ശോശാമ്മ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.

ഇരുവരെയും മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കരിച്ചു. ശോശാമ്മ മൂക്കന്നൂര്‍ ആഴകം പാറയില്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: ഏല്യാമ്മ, മറിയാമ്മ. മൂവാറ്റുപുഴ നെടുംപാമ്പാക്കുട അനിലയാണ് മാത്തുക്കുട്ടിയുടെ ഭാര്യ. മക്കള്‍: ബേസില്‍ (ഒനീസ ട്രേഡേഴ്‌സ് കാലടി), മരിയ (ടിസിഎസ് കാക്കനാട്).



from mangalam.com https://ift.tt/3uSYSBs
via IFTTT

No comments:

Post a Comment