Pages

Wednesday, 19 May 2021

മനോവൈകല്യം ബാധിച്ചവര്‍ക്ക് മറുപടി കൊടുക്കണോ അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നൊന്നും ചിന്തിക്കല്ലേ, അശ്വതിയെ പിന്തുണച്ച് ഡോ. അനുജ ജോസഫ്

അശ്ലീല കമന്റിട്ടയാള്‍ക്ക് അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേര്‍ അശ്വതിക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ അശ്വതിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം. സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ തോന്നിയവാസം നടത്തുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ ഇനിയും വൈകിക്കണ്ട. ഈ ഒരു മറുപടി കൊണ്ടു വല്യ മാറ്റം എന്നല്ല, ഇതൊരു തുടക്കമാകട്ടെ, പ്രതികരണശേഷി ആര്‍ക്കും പണയം വച്ചിട്ടില്ലെന്നു ഓര്‍മപ്പെടുത്താന്‍.- അനുജ ഫേസ്ബുക്കില്‍ കുറിച്ചു.

അനുജ ജോസഫിന്റെ കുറിപ്പ്,

'സൂപ്പര്‍ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്‍ ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്...!! മനസ്സിലെ കുഷ്ഠം മുഴുവനായിട്ട് ആരുടെയെങ്കിലും ഫോട്ടോയ്‌ക്കോ, പോസ്റ്റിനോ കമന്റ് ആയി രേഖപ്പെടുത്തുന്നവര്‍ക്കുള്ള തകര്‍പ്പന്‍ മറുപടി അശ്വതി ശ്രീകാന്തിന് താങ്ക്‌സ്, നാളെ ഇതു പോലെയുള്ള സൂക്കേട് ബാധിച്ചവര്‍ക്കുള്ള താക്കിതു ഇന്നേ നല്‍കിയതിന്, അതോടൊപ്പം കൊറോണയെക്കാളും മാരക വൈറസ് ബാധിച്ച മനസ്സുള്ളവര്‍ക്ക് മറുപടി കൊടുക്കുക തന്നെ വേണമെന്ന സമീപനത്തിനും big സല്യൂട്ട്.

മനോവൈകല്യം ബാധിച്ചവര്‍ക്ക് മറുപടി കൊടുക്കണോ അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നൊന്നും ചിന്തിക്കല്ലേ, മുന്‍പൊരിക്കല്‍ ഒരു fb ഗ്രൂപ്പില്‍ അമ്മയെ പരിചയപ്പെടുത്തുക എന്ന activtiy ഏര്‍പ്പെടുത്തുകയുണ്ടായി, എല്ലാവരും അമ്മമാരുടെ ഫോട്ടോയും ഓര്‍മകളും പങ്കിട്ടു, ശേഷം ആ contest ല്‍ പങ്കെടുത്ത ഒരമ്മയുടെ ഫോട്ടോ മനോവൈകല്യം ബാധിച്ച ഏതോ ഒരു ജന്മം മറ്റൊരു ഗ്രൂപ്പില്‍ നല്ല നാടന്‍ ഇനം എന്ന ക്യാപ്ഷന്‍ ല്‍ പോസ്റ്റ് ചെയ്തതും ഓര്‍ക്കുന്നു,ഇതു പോലെയുള്ള എത്രയോ സംഭവങ്ങള്‍.

ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ തോന്നിയവാസം നടത്തുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ ഇനിയും വൈകിക്കണ്ട. ഈ ഒരു മറുപടി കൊണ്ടു വല്യ മാറ്റം എന്നല്ല, ഇതൊരു തുടക്കമാകട്ടെ, പ്രതികരണശേഷി ആര്‍ക്കും പണയം വച്ചിട്ടില്ലെന്നു ഓര്‍മപ്പെടുത്താന്‍.



from mangalam.com https://ift.tt/3wnoPJE
via IFTTT

No comments:

Post a Comment