Pages

Sunday, 16 May 2021

'ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍...മുളയിലെ നുള്ളിയില്ലെങ്കില്‍ അപകടമാണ്'; ജസ്ല മാടശ്ശേരി പറയുന്നു

ഭീകരവാദത്തെയും തീവ്രവാദത്തെയും അനുകൂലിക്കുന്ന മനോഭാവത്തെ മുളയിലെ നുള്ളണമെന്ന് ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശ്ശേരി. തന്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി 'അണിയിച്ചൊരുക്കി' അയക്കുന്ന മറിയം ഫര്‍ഹത്ത് എന്ന അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്ലയുടെ പ്രതികരണം.

കുറിപ്പ് ചുവടെ:

ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍... ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍... അപകടമാണ്... മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്..

മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..'



from mangalam.com https://ift.tt/3tNCmsl
via IFTTT

No comments:

Post a Comment