Pages

Friday, 21 May 2021

കോവിഡ് മരണം ഭീഷണിപ്പെടുത്തുന്നു ; ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഉത്തരവാദിത്വം കാട്ടണം ; പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ കത്ത്

ന്യൂഡല്‍ഹി: നിര്‍ത്തിവെച്ചിരിക്കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും കര്‍ഷകരോട് സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്ന രീതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സമരക്കാരായ കര്‍ഷകരുടെ കത്ത്. പുതിയ കാര്‍ഷിക നിയമം എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന 40 കര്‍ഷക സംഘടനകളുടെ പൊതുമുന്നണിയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കോവിഡ് വന്നതോടെ ഇവരുടെ അവസ്ഥ ജീവിതത്തിനും മരണത്തിനും ഇടയിലായി.

കഴിഞ്ഞ നവംബര്‍ മുതല്‍ ഇവര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇരു വിഭാഗവും അവരവരുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ ഇതിനകം പല തവണ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. കോവിഡ് മഹാമാരി രാജ്യം മുഴുവന്‍ രൂക്ഷമായ രീതിയില്‍ പടരുന്ന സാഹചര്യത്തില്‍ ചര്‍ച്ച പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ വെള്ളിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. ജനുവരി 22 നായിരുന്നു സര്‍ക്കാര്‍ പ്രതിനിധികള്‍ അവസാനമായി കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ജനുവരി 26 ന് നടന്ന ട്രാക്ടര്‍ റാലി കലാപമായി മാറിയ ശേഷം സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഒരു തരത്തിലും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

ഇന്നലെ കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ സര്‍ക്കാരിന്റെ അവഗണനാ നിലപാട് തങ്ങളെ ഏതെല്ലാം രീതിയിലാണ് ബാധിച്ചിരിക്കുന്നതെന്ന ഹൃദയത്തില്‍തൊടും വിധം കാണിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആരോഗ്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അതേസമയം ജീവന്മരണ പോരാട്ടം അവസാനിപ്പിക്കാനില്ലെന്നും അടുത്ത തലമുറയും തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഏത് ജനാധിപത്യ സംവിധാനത്തിലായാലും കര്‍ഷകര്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമം അവര്‍ക്ക് വേണ്ടെങ്കില്‍ അധികാരികള്‍ പുന പരിശോധിക്കാറുണ്ട്. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. കള്ളത്തരത്തിന് ഇട കൊടുക്കാതെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവന്‍ ആത്മാര്‍ത്ഥമായും ഗൗരവതരമായുമുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തനിച്ച് തീരുമാനം എടുക്കുകയാണ് വേണ്ടതെന്ന് കത്തില്‍ പറയുന്നു.

ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ആറാം മാസത്തിലേക്ക് കടക്കുന്ന മെയ് 26 ന് 'കരിദിനം' ആചാരിക്കാനാണ് കര്‍ഷകരുടെ പദ്ധതി. അന്ന് വീടുകളിലും വാഹനങ്ങളിലും കടകളിലുമെല്ലാം പ്രതിഷേധ സൂചകമായി കറുത്ത കൊടി കെട്ടണമെന്ന് കര്‍ഷകസമരത്തിന്റെ തലവന്‍ ബല്‍ബീര്‍ സിംഗ് രാജേവാള്‍ പറഞ്ഞു. 2020 നവംബര്‍ മുതലാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്.



from mangalam.com https://ift.tt/2QLmv0c
via IFTTT

No comments:

Post a Comment