ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ നാല് പേരാണ് പീഡനത്തിന് പിന്നില്‍. ഈ നാല് പേര്‍ക്കെ എതിരെയും പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
ഒരേ പ്രദേശത്താണ് 16കാരിയായ പെണ്‍കുട്ടിയും യുവാക്കളും താമസിച്ചിരുന്നത്. പെണ്‍കുട്ടിയുമായി പുറത്ത് പോയ യുവാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി വവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
തന്നെ പീഡനത്തിന് ഇരയാക്കിയ സമീര്‍, ആസിഫ്, ബിട്ടു, ഹസ്‌നെയ്ന്‍ എന്നിവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സര്‍ദാര്‍ ബസാര്‍ പൊലീസ് വ്യക്തമാക്കി. പരാതി കൊടുക്കാനായി പോകവെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ റെഹാന്‍, കൂട്ടാളിയായ ജുനൈദ് എന്നീ രണ്ട് പ്രതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
from mangalam.com https://ift.tt/2S00URY
via IFTTT
No comments:
Post a Comment