തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ജൂൺ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനൽ വഴി പുതിയ അധ്യയനവർഷം ആരംഭിക്കാൻ ധാരണ.
ജൂൺ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സംപ്രേഷണം ചെയ്യാൻ കൈറ്റ് ഒരുക്കം ആരംഭിച്ചു.
ഡിജിറ്റൽ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.
കൈറ്റ് സമർപ്പിച്ച ശിപാർശകൾ കൂടി പരിഗണിച്ചായിരിക്കും തുടർനടപടി. പുതുതായി ചുമതലയേറ്റ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ ക്ലാസുകളുടെ വിശദാംശങ്ങൾ തേടി.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ/ ഡിജിറ്റൽ ക്ലാസുകൾ തുടരുക മാത്രമേ നിർവാഹമുള്ളൂവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ആദ്യഘട്ടത്തിൽ പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിക്ടേഴ്സിലെ ക്ലാസിന് പുറമെ സ്കൂൾതലത്തിൽ ബന്ധപ്പെട്ട അധ്യാപകർ ഓൺലൈൻ ക്ലാസ് നടത്തണമെന്ന നിർദേശവും കൈറ്റ് സർക്കാറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/3hI6vHh
via IFTTT
No comments:
Post a Comment