Pages

Tuesday, 18 May 2021

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലോക്ക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തൃശ്ശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ. ജെ പ്രിൻസാണ് ഹർജി നൽകിയിരിക്കുന്നത്.

സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനം ആണെന്ന് ഹർജിക്കാരൻ വ്യക്തമാകുന്നു.
ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം.



from mangalam.com https://ift.tt/3u21o7j
via IFTTT

No comments:

Post a Comment